ഷൂട്ടിങ്ങിനിടെ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. നടൻ ഹരിശ്രീ അശോകൻ സംവിധാനം ചെയ്യുന്ന ‘ഒരു ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി’ എന്ന സിനിമയുടെ ലൊക്കേഷനിലാണ് അപകടം.
ഇന്നു രാവിലെ കൊച്ചി കാക്കനാട്ടെ ലൊക്കേഷനിൽ ആയിരുന്നു സംഭവം. താരങ്ങൾ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്ന സീൻ എടുക്കുന്ന സമയത്ത് ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഹരിശ്രീ അശോകന്, ബിനു , അസോസിയേറ്റ് ഡയറക്ടർ നിധിൻ, അസിസ്റ്റന്റ് ക്യാമറമാൻ ശ്രീജിത് എന്നിവരും ഉണ്ടായിരുന്നു. ആരുടെയും പരുക്ക് ഗുരുതരമല്ല. ശ്രീജിത്തിന്റെ കാലിനാണ് പരുക്ക് പറ്റിയത്. മറ്റൊരാളുടെ മൂക്കിനും പരുക്കേറ്റു. പ്രാഥമിക ചികിത്സയ്ക്കു ശേഷം ഉച്ചയോടെ ഇവർ ആശുപത്രി വിട്ടു
Post Your Comments