നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ നസ്രിയ നിര്‍മ്മാണ മേഖലയിലും സജീവ സാന്നിധ്യമാകുകയാണ്, നസ്രിയ സഹ നിര്‍മ്മതാവാകുന്ന ഫഹദ് ഫാസില്‍ ചിത്രം വരത്തന് പ്രദര്‍ശനത്തിനെത്തി.അഞ്ജലി മേനോന്റെ കൂടെ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെക്കുള്ള നസ്രിയയുടെ രണ്ടാം വരവ്. പൃഥ്വിരാജിന്റെ സഹോദരി വേഷത്തിലഭിനയിച്ച നസ്രിയ വിവാഹ ശേഷം സിനിമയില്‍ അഭിനയിച്ചിരുന്നില്ല, ഫഹദ് ഫാസിലാണ് തന്നെ വീണ്ടും അഭിനയിക്കാന്‍ പ്രോത്സാഹിപ്പിച്ചതെന്നും ഒരിക്കലും വിവാഹം ശേഷം അഭിനയിക്കുന്നതില്‍ നിന്ന് ഫഹദ് തന്നെ തടഞ്ഞിട്ടില്ലെന്നും നസ്രിയ ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.
സിനിമയിലെ എന്റെ ഇടവേള വലിയ ചര്‍ച്ചയായിരുന്നു പക്ഷെ ഫഹദ് സിനിമയില്‍ നിന്ന് ഒരു വര്‍ഷം ഇടവേള എടുത്തത് ആരും ശ്രദ്ധിച്ചില്ല.ആരും ചോദിച്ചതുമില്ല ചിരിയോടെ നസ്രിയ പങ്കുവെയ്ക്കുന്നു.
Post Your Comments