മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ അവസാന ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. ഈ ഷോയുടെ തുടക്കത്തില്‍ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞ ഒന്നാണ് പേളി ശ്രീനിഷ് പ്രണയം. ഷോ അവസാനിക്കുമ്പോള്‍ ഇരുവരും വിവാഹിതരാകുമോ എന്ന സംശയത്തിലാണ് ആരാധകര്‍. എന്നാല്‍ ആ പ്രണയത്തിനിടയില്‍ വിള്ളല്‍ ഉണ്ടായോ എന്ന് സംശയം.
കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ പേളിയും ശ്രീനിഷും തമ്മില്‍ ഇതിനെ ചൊല്ലി വാക്ക് തര്‍ക്കമുണ്ടാകുകയും ചെയ്തു. പേളി തന്നെ എപ്പോഴും അവഗണിക്കുകയാണെന്ന് ശ്രീനിഷ് പറഞ്ഞു. സംസാരിക്കാന്‍ താത്പര്യം ഇല്ലാത്തത് പോലെയാണ് പേളിയുടെ പെരുമാറ്റമെന്നും ശ്രീനിഷ് തുറന്നടിച്ചു. എന്നാല്‍ ശ്രീനിഷ് അനാവശ്യമായി വഴക്കുണ്ടാക്കുകയാണെന്ന് പറഞ്ഞ് പേളി എഴുന്നേറ്റ് പോയി.
”നീ ഗെയിം കളിക്കുകയാണെന്നാണ് മറ്റുളളവര്‍ പറയുന്നത്. പക്ഷെ എനിക്ക് നിന്നെ വിവാഹം ചെയ്യണമെന്നാണ് ആഗ്രഹം. നീ ഓരോ സമയവും ഓരോ സ്വഭാവമാണ്. ഈ വ്യത്യാസം കാണുമ്പോള്‍ എനിക്ക് വിഷമമുണ്ട്. പേളിയുടെ ഉദ്ദേശം എന്താണ്. ഗ്രാന്‍ഡ് ഫിനാലെയില്‍ എത്താനാണ് ഇതൊക്കെ എന്ന് മറ്റുളളവരും പറയുന്നു” ശ്രീനിഷ് പറഞ്ഞു. എന്നാല്‍ അതൊക്കെ ശ്രീനിഷിന് തോന്നുന്നതാണെന്നും തന്നെയാണ് ശ്രീനിഷ് അവഗണിക്കുന്നതെന്നും പേളി വ്യക്തമാക്കി.
Post Your Comments