മലയാളത്തിനു പുതിയ അഭിനയ ചാതുര്യം നല്‍കിയ നടനായിരുന്നു ക്യാപ്റ്റന്‍ രാജു, അന്ന് ആരെ കണ്ട വില്ലനില്‍ നിന്നും ഏറെ മാറി നടന്ന സൂപ്പര്‍ വില്ലന്റെ ഗംഭീര പ്രകടനങ്ങളില്‍ ജനം കയ്യടിക്കുകയും ഹൃദയത്തിലേറ്റി താലോലിക്കുകയും ചെയ്തു. പകയുടെ കനലെരിയുന്ന പ്രതിനായകനില്‍ നിന്ന് ബലംപിടിത്തമില്ലാത്ത ഹ്യൂമര്‍ ട്രാക്കിലെക്കും ക്യാപ്റ്റന്‍ രാജു അനായാസേന നടന്നു കയറി.
ജീവിതത്തിലെ ശീലങ്ങള്‍ സിനിമയിലും പിന്തുടര്‍ന്ന ക്യാപ്റ്റന്‍ രാജുവിന് ഒരു ചിത്രത്തിനായി സ്മോക്ക് ചെയ്യാനോ മദ്യപിക്കനോ മടിയുണ്ടായിരുന്നു, യുവാക്കളെ വഴി തെറ്റിക്കുന്ന ഇത്തരം സീനുകളില്‍ നിന്ന് പരമാവധി താന്‍ ഒഴിഞ്ഞു നിന്നിട്ടുണ്ടെന്ന് പല അഭിമുഖ പരിപാടികളിലും ക്യാപ്റ്റന്‍ രാജു തുറന്നു പറഞ്ഞിട്ടുണ്ട്, എത്ര ലക്ഷങ്ങള്‍ നല്‍കാമെന്നു പറഞ്ഞാലും തനിക്കു അത്തരം വേഷങ്ങള്‍ ചെയ്യുന്നതിനോട് യോജിപ്പില്ലെന്നും മറ്റു വില്ലന്മാരെ പോലെ റേപ്പ് സീനില്‍ അഭിനയിക്കാന്‍ താന്‍ മുതിരാറില്ലെന്നും ക്യാപ്റ്റന്‍ രാജു പറഞ്ഞിട്ടുണ്ട്.
അരിങ്ങോടരായും പവനായിയായും മാടശ്ശേരി തമ്പിയായുമൊക്കെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ക്യാപ്റ്റന്‍ രാജു വ്യക്തി എന്ന നിലയിലും പലര്‍ക്കും മാതൃകയാക്കാവുന്ന നന്മയുള്ള മനുഷ്യ സ്നേഹിയായിരുന്നു.
Post Your Comments