കൗണ്ടറുകളുടെ ആശാനാണ് രമേശ് പിഷാരടി, അവതാരകനെന്ന നിലയില്‍ പ്രേക്ഷകര്‍ക്കിടയില്‍ സൂപ്പര്‍ താരമായ രമേശ് പിഷരാടിയുടെ ഹിറ്റ് ടെലിവിഷന്‍ ഷോകളില്‍ ഒന്നായിരുന്നു ബഡായി ബംഗ്ലാവ്.
ഒരിക്കല്‍ പ്രോഗ്രാമിനിടയ്ക്ക് രമേശ് പിഷാരടി രസകരമായ ഒരു സംഭവം വിവരിച്ചു. തന്റെ ഫോണിലുള്ള ഒരു നടിയുടെ പേഴ്സണല്‍ നമ്പര്‍ ഒരു സുഹൃത്ത് തട്ടിയെടുത്തെന്നും ഒടുവില്‍ ഏതോ ഒരു സിനിമ കണ്ട ശേഷം സിനിമ നന്നായിരുന്നു എന്ന് പറഞ്ഞു നടിയ്ക്ക് അതെ സുഹൃത്ത് മെസേജ് ചെയ്തെന്നും പിഷാരടി പറയുന്നു, ഒടുവില്‍ നടി ഈ കാര്യം പറഞ്ഞപ്പോഴാണ് തനിക്ക് കാര്യം മനസിലായതെന്നും പിഷാരടി വ്യക്തമാക്കി, നടി തന്നോട് ഇതിനെക്കുറിച്ച് ചോദിച്ചിരുന്നു, ഇതിനു ശേഷം സുഹൃത്തിനെ താന്‍ അല്പം അകറ്റി നിര്‍ത്തിയെന്നും ഇടയ്ക്കിടെ സുഹൃത്ത് വിളിച്ചു ‘തിരക്കല്ലേ എങ്കില്‍ പിന്നെ വിളിക്കാം’ എന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്തിരുവെന്നും പിഷാരടി പറയുന്നു, അങ്ങനെ ഒടുവില്‍ വിളിച്ചപ്പോള്‍ ‘തിരക്കല്ല പറഞ്ഞോളൂ’, എന്ന് പറഞ്ഞപ്പോള്‍ എന്ത് പറയണം എന്നറിയാത്ത സുഹൃത്ത് താന്‍ തിരക്കാണെന്ന് പറഞ്ഞു കട്ട് ചെയ്തു മുങ്ങിയെന്നും രമേശ് പിഷാരടി പറയുന്നു.
ഉഗ്രന്‍ കൗണ്ടര്‍ പൊട്ടിക്കുന്നതോടൊപ്പം ബഡായി ബംഗ്ലാവില്‍ ഏറ്റവും കൂടുതല്‍ ബഡായി അടിക്കുന്നതും രമേശ് തന്നെയാണെന്നാണ് സോഷ്യല്‍ മീഡിയയിലെ പരിഹാസം.
Post Your Comments