ബോളിവുഡ് താര സുന്ദരി അനുഷ്ക ശര്‍മ്മയ്ക്ക് പിന്നാലെ തന്‍റെ രോഗവിവരം വെളിപ്പെടുത്തിയിരിക്കുകയാണ് നടി പ്രിയങ്ക ചോപ്ര. താന്‍ ആസ്ത്മ രോഗിയാണെന്നാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. പ്രിയങ്ക അഭിനയിച്ച ഇന്‍ഹേലറിന്‍റെ പരസ്യം അടക്കമാണ് ബോളിവുഡും കടന്നു ഹോളിവുഡിലും കീഴടക്കിയ നടിയുടെ വെളിപ്പെടുത്തല്‍.
”ഇതില്‍ എന്താണ് മറച്ചുവയ്ക്കാന്‍, ആസ്ത്മ എന്നെ കീഴ്പ്പെടുത്തും മുന്‍പ് ഞാന്‍ ആസ്ത്മയെ കീഴ്പ്പെടുത്തിയിരുന്നു. എന്നെ അറിയുന്നവര്‍ക്കെല്ലാം എനിക്ക് ഈ പ്രശ്നം ഉണ്ടെന്ന് അറിയാം. എന്‍റെ ഇന്‍ഹേലര്‍ എനിക്ക് ലഭിച്ചു. എന്‍റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ ഈ രോഗാവസ്ഥ ഒരു തടസമായില്ല” പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
Post Your Comments