
സൈബര്‍ സുരക്ഷ സംബന്ധിച്ചുള്ള രാജ്യാന്തര സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയ ഫഹദ് ഫാസിലും നസ്രിയയും വേദിയിലെ ശ്രദ്ധേയ താരങ്ങളായി. ആധുനിക ജീവിതത്തിലെ സമസ്ത മേഖലകളുമായും ബന്ധപ്പെട്ട വിഷയമാണ് സൈബര്‍ സുരക്ഷയെന്ന് ഫഹദ് ഫാസില്‍ അഭിപ്രായപ്പെട്ടു.
‘കൊക്കൂണ്‍ 11’ന്റെ പ്രചരണ പ്രോഗ്രാം വീഡിയോ ഇരുവരും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്. ഞാന്‍ ഉദ്ഘാടം ചെയ്യുകയും നസ്രിയ സംസാരിക്കുകയും ചെയ്യുമെന്നായിരുന്നു ഫഹദിന്റെ കമന്റ്, എന്നാല്‍ ഇങ്ങോട്ട് വരും വഴി പ്ലാന്‍ മാറ്റിയെന്നും അത് കൊണ്ട് തന്നെ താന്‍ ഉദ്ഘാടനം ചെയ്യുമെന്നും ഫഹദ് പരിപാടിയില്‍ സംസാരിക്കുമെന്നായിരുന്നു നസ്രിയയുടെ തിരിച്ചുള്ള കമന്റ്.
Post Your Comments