Latest NewsTV Shows

ശ്രീശാന്തിന്റെ ബിഗ്‌ ബോസ് വിടാനുള്ള തീരുമാനത്തിന് കാരണം ഈ താരങ്ങള്‍! പുതിയ റിപ്പോര്‍ട്ടുകള്‍

വിവിധ ഭാഷകളില്‍ വന്‍ വിജയമായി മുന്നേറുന്ന ബിഗ്‌ ബോസ് റിയാലിറ്റി ഷോയുടെ ഹിന്ദി പന്ത്രണ്ടാം പതിപ്പ് ആരംഭിച്ചിരിക്കുകയാണ്. സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ഷോയില്‍ മലയാളി താരം ശ്രീശാന്ത് ഒരു മത്സരാര്‍ത്ഥിയാണ്. എന്നാല്‍ മൂന്നു ദിവസങ്ങള്‍ മാത്രം പിന്നിടുന്ന ഷോ തുടക്കത്തില്‍ തന്നെ വിവാദത്തിലാകുകയാണ്.

ആദ്യ ടാസ്‌കിന്റെ ഭാഗമായി നല്‍കിയ സംവാദത്തില്‍ ഒട്ടും താല്‍പ്പര്യമില്ലാതെ പെരുമാറിയ ശ്രീശാന്ത് തനിക്ക് ഷോയില്‍ നിന്നും പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു. ആദ്യ ടാസ്‌ക് തന്നെ റദ്ദാക്കിയതില്‍ മറ്റു മത്സരാര്‍ത്ഥികള്‍ നിരാശയിലായി. അതോടെ വാഗ്വാദങ്ങള്‍ ആരംഭിക്കുകയും ചെയ്തു. സബ, സോമി സഹോദരിമാര്‍ ഈ വിഷയത്തിന്റെ പേരില്‍ ശ്രീയുമായി കയര്‍ത്ത് സംസാരിക്കുകയും ചെയ്തിരുന്നു.

വാക്ക് തര്‍ക്കത്തിനിടെ സോമി ശ്രീശാന്തിനെ സെല്‍ഫിഷ് എന്ന് വിളിച്ചു. സോമി അങ്ങനെ പറഞ്ഞത് വളര്‍ത്ത് ദോഷം കൊണ്ടെന്നായിരുന്നു ശ്രീ പറഞ്ഞത്. ഇതിന്റെ പേരില്‍ സോമി കരയുകയും സഹോദരി സബ ശ്രീയെ ചോദ്യം ചെയ്യാന്‍ എത്തുകയും ചെയ്തു. സോമി വിഷമാണെന്ന് പറയുന്നത് എങ്ങനെ അംഗീകരിക്കാന്‍ കഴിയുമെന്നും സബ ചോദിച്ചിരുന്നു. തന്റെ പ്രവര്‍ത്തി കാരണം ബിഗ് ബോസിലുള്ള മറ്റുള്ളവര്‍ അസ്വസ്ഥരാണെന്ന് മനസിലാക്കിയതോടെയാണ് പുറത്ത് പോവാമെന്ന് ശ്രീശാന്ത് തീരുമാനിച്ചിരുന്നത്.

എന്നാല്‍ ബിഗ് ബോസിന് പുറത്ത് നിന്നും ശ്രീശാന്തിന് ആരാധകരുടെ വലിയ പിന്തുണയാണ് ലഭിച്ചത്. സബ, സോമി സഹോദരിമാരാണ് പ്രശ്‌നമുണ്ടാക്കിയതെന്നും അവരെ വേഗം പുറത്താക്കണമെന്നുമാണ് ആരാധകര്‍ പറയുന്നത്. ശ്രീശാന്തിനോട് പുറത്ത് പോവരുതെന്നും പിന്തുണയുമായി തങ്ങള്‍ എല്ലാവരും ഉണ്ടെന്നും ആരാധകര്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button