CinemaGeneralMollywoodNEWS

ക്യാപ്റ്റന്‍ രാജുവിനോട് അങ്ങനെ ചെയ്തതില്‍ കുറ്റബോധം; സത്യന്‍ അന്തിക്കാട് വെളിപ്പെടുത്തുന്നു

നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ സിനിമാ ജീവിതത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വേഷങ്ങളില്‍ ഒന്നായിരുന്നു  നാടോടിക്കാറ്റിലെ പവനായി, അതുവരെ കണ്ട ക്യാപ്റ്റന്‍ രാജുവിനെയായിരുന്നില്ല മലയാളി പ്രേക്ഷകര്‍ നാടോടിക്കാറ്റിലൂടെ ദര്‍ശിച്ചത്. പ്രേക്ഷകര്‍ക്ക് ചിരിവരത്തക്ക രീതിയില്‍ ഗൗരവ മുഖമുള്ള പ്രൊഫഷണല്‍ കില്ലര്‍ പവനായിയായി ക്യാപ്റ്റന്‍ രാജു സ്ക്രീനില്‍ നിറഞ്ഞപ്പോള്‍ പഴയ സിനിമാ വിശേഷങ്ങള്‍ പങ്കിടുകയാണ് പവനായിയെ വെള്ളിത്തിരയില്‍ ആവിഷ്കരിച്ച മലയാളത്തിന്റെ പ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാട്.

അതീവ നന്മയുള്ള മനുഷ്യനായിരുന്നു ക്യാപ്റ്റന്‍, നാടോടിക്കാറ്റ് എന്ന സിനിമയ്ക്ക് ശേഷം ഞാന്‍ ഒരു ദിവസം ക്യാപ്റ്റന്‍ രാജുവിനെ ട്രെയിനില്‍ കാണാനിടവന്നപ്പോള്‍ ആകെ ഒരു ചമ്മല്‍, നാടോടിക്കാറ്റിന് ശേഷം എന്റെ ഒരു സിനിമയിലും ഞാന്‍ അദ്ദേഹത്തെ പങ്കെടുപ്പിച്ചിട്ടില്ല. പക്ഷെ ക്യാപ്റ്റന്റെ വാക്കുകള്‍ എന്നെ അതിശയിപ്പിച്ചു, അതിങ്ങനെ, സത്യന്‍ അന്തിക്കാട് വെളിപ്പെടുത്തുന്നു.

‘സത്യന്‍ എനിക്ക് ഒരു വേഷവും തന്നില്ലെങ്കിലും പ്രയാസമില്ല. ജീവിതത്തില്‍ തരാവുന്ന ഏറ്റവും വലിയ വേഷമാണ് പവനായി. എത്ര വേഷം തന്നാലും അതിലും വലിയ വേഷം കിട്ടാനിടയില്ല. അതൊരു നിമിത്തമാണ് സത്യന്‍. ആ വേഷം മനസ്സില്‍ വന്നപ്പോള്‍ എന്റെ മുഖം തെളിഞ്ഞല്ലോ അത് തന്നെ ഭാഗ്യമാണ്.’

കടപ്പാട് ; മലയാള മനോരമ

shortlink

Related Articles

Post Your Comments


Back to top button