മലയാളം ടെലിവിഷന്‍ ചാനല്‍ പരിപാടികളില്‍ മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ അവസാന ഘട്ടത്തിലേയ്ക്ക് എത്തിക്കഴിഞ്ഞു. ഷോയിലെ വിവാദ പ്രണയ താരങ്ങളാണ് ശ്രീനിഷും പേളിയും. എന്നാല്‍ ഈ പ്രണയ കഥയ്ക്കൊപ്പം മറ്റൊരു പ്രണയവും ബിഗ്ഗ് ബോസില്‍ പ്രചരിച്ചിരുന്നു.അതിഥിയേയും ഷിയാസിനേയും ചുറ്റിപ്പറ്റിയായിരുന്നു ആ പ്രചരണം.
ഇവര്‍ ഒരുമിച്ച് ഇരിക്കുന്നതും സംസാരിക്കുന്നതും ഷിയാസിനെ അതിഥി കെട്ടിപ്പിടിക്കുന്നതും ഉമ്മ കൊടുക്കുന്നതുമെല്ലാം ബിഗ്ബോസില്‍ ചര്‍ച്ചയ്ക്ക് വഴി വെച്ചിരുന്നു. അതിഥിയ്ക്കൊപ്പം ഷിയാസ് മുറിയില്‍ രാത്രി കിടന്നതുവരെ അംഗങ്ങള്‍ക്കിടയില്‍ വലിയ സംസാരമായിരുന്നു. ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് അതിഥി.
അതിഥിയുടെ ക്യാപ്റ്റസിയില്‍ നോമിനേഷനില്‍ നിന്ന് ഷിയാസിനെ രക്ഷിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഇതിനെതിരെ സാബു ഉള്‍പ്പെടെ പലരും ഒളിഞ്ഞും തെളിഞ്ഞു അതിഥിയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ സമയത്തും അതിഥിയ്ക്ക് താങ്ങായി നിന്നത് ഷിയാസായിരുന്നു.സങ്കടപ്പെട്ട് ഇരുന്ന അതിഥിയെ ചിരിപ്പിക്കാനും ഷിയാസ് മറന്നില്ല. തന്റെ മനസ്സിലെ റിയല്‍ ലൈഫ് ഹീറോ ഷിയാസാണെന്ന് അതിഥി പറഞ്ഞു. കൂടാതെ ഷിയാസ് തനിയ്ക്ക് ജനിക്കാതെ പോയ സഹോദരനാണെന്ന് പറഞ്ഞ് അതിഥി പൊട്ടി കരയുകയായിരുന്നു. തുടര്‍ന്ന് ഷിയാസ് അതിഥിയെ സമാധാനിപ്പിക്കുകയും ചെയ്തു.
Post Your Comments