ടെലിവിഷന്‍ പരിപാടികളില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു ഷോയാണ് ബിഗ് ബോസ്. മോഹന്‍ലാല്‍ അവതാരകനാകുന്ന മലയാളം സീസണ് ഒന്ന് ആവേശകരമായ അന്ത്യത്തിലേക്ക് അടുക്കുകയാണ്. എന്നാല്‍ ബോളിവുഡിലെ മസില് ഖാന് സല്മാന് അവതാരകനായി എത്തുന്ന ഹിന്ദി ബിഗ് ബോസിന്റെ പന്ത്രണ്ടാം സീസണ് കഴിഞ്ഞ ദിവസം ആരംഭിച്ചു. ഈ സീസണില്‍ ക്രിക്കറ്റ് താരവും പലപ്പോഴും വിവാദ നായകനുമായ എസ്.ശ്രീശാന്ത് ഒരു മത്സരാര്‍ത്ഥിയായി എത്തുന്നു. എന്നാല്‍ ഷോ തുടങ്ങി മൂന്നാം നാള് ശ്രീശാന്ത് ആദ്യ എലിമിനേഷന് നടക്കുന്നതിന് മുന്‍പുതന്നെ ബിഗ് ബോസ് ഹിന്ദിയില്‍ നിന്ന് പുറത്താകുമെന്നു സൂചന.
ബിഗ് ബോസില്‍ പങ്കെടുക്കാനുള്ള യോഗ്യതയെക്കുറിച്ച് പരസ്പരം ചോദ്യംചെയ്യുക എന്നതായിരുന്നു ഷോയില്‍ മത്സരാര്‍ത്ഥികള്‍ക്ക് നല്കിയ ആദ്യ ടാസ്ക്. ജോടികളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മത്സരാര്‍ഥികളെ ഒറ്റയ്ക്കെത്തിയവരായിരുന്നു ചലഞ്ച് ചെയ്യേണ്ടത്. ഇത് കൂടാതെ ഇതില്‍ എല്ലാ മത്സരാര്ഥികളും പങ്കെടുക്കുന്ന ചര്‍ച്ചയും നടക്കുന്ന രീതിയിലായിരുന്നു ടാസ്ക്. തന്റെ ഊഴം ആയപ്പോള്‍ ഒട്ടും താല്പര്യമില്ലാതെയാണ് ശ്രീശാന്ത് പാനലിനൊപ്പം ഇരുന്നത്. ടാസ്ക് അനുസരിച്ചുള്ള ചര്‍ച്ച നടത്താനും ശ്രീശാന്ത് വിസമ്മതിച്ചു. തുടര്‍ന്ന് ടാസ്ക് റദ്ദാക്കപ്പെട്ടതോടെ പല മത്സരാര്ഥികളും ഇക്കാര്യം പറഞ്ഞ് കുറ്റപ്പെടുത്താന്‍ തുടങ്ങി. അതോടെ ഷോയില്‍ നിന്ന് പിന്മാറാനുള്ള ആഗ്രഹം ശ്രീശാന്ത് വെളിപ്പെടുത്തുകയായിരുന്നു. ആളുകളെ രണ്ട് ദിവസം കൊണ്ട് വിലയിരുത്താന്‍ തനിക്കാവില്ലെന്നായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം. ഇത്തരം ടാസ്കുകളാണ് ഈ ഷോയിലെങ്കില് തനിക്ക് പങ്കെടുക്കാന്‍ താല്പര്യമില്ലെന്നും ശ്രീ തുറന്നു പറഞ്ഞു.
Post Your Comments