ഹരിഹരന് സംവിധാനം ചെയ്ത ‘മയൂഖം’ എന്ന സിനിമയിലൂടെയാണ് നടന് സൈജു കുറുപ്പ് സിനിമാ ലോകത്തെത്തുന്നത്, തന്റെ ആദ്യ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഹരിഹരന് സാറിന്റെ സിനിമയില്‍ അഭിനയിച്ചതിനാല്‍ സിനിമാക്കാര്‍ക്കിടയില്‍ താന്‍ സുപരിചിതനായെന്നും സൈജു കുറുപ്പ് പറയുന്നു. പ്രതിനായക ഭാവം വിട്ടു ഹ്യൂമര്‍ ട്രാക്കിലേക്ക് കടന്നപ്പോഴാണ് തന്റെ തലവര തെളിഞ്ഞതെന്നും, അതിനു സഹായകമായത് വികെപിയുടെ ട്രിവാണ്ട്രം ലോഡ്ജാണെന്നും സൈജു കുറുപ്പ് വ്യക്തമാക്കുന്നു.
ഞാന്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടും എന്റെ പേര് പോലും പലര്‍ക്കും അറിയില്ലായിരുന്നു, എന്റെ പേര് അറിയാതെ സിനിമ നടനല്ലേ എന്ന് ആരെങ്കിലും എന്നോട് സംശയം ചോദിക്കുമ്പോള്‍ ദൈവത്തിന്റെ ഒരു മുന്നറിയിപ്പായിട്ടാണ് എനിക്കത് ഫീല്‍ ചെയ്യുന്നത്, നീ ഒരുപാടു വളര്‍ന്നിട്ടില്ല എന്നതിനുള്ള തെളിവ് ആണ് ചോദ്യം. സൈജു കുറുപ്പ് പറയുന്നു, ഓഫ് സ്ക്രീനിനു പുറത്തുള്ള എന്റെ ഹ്യൂമര്‍ ആയിരിക്കാം വികെപിയ്ക്ക് എന്നെ ട്രിവാണ്ട്രം ലോഡ്ജിലെ കഥാപാത്രത്തിലേക്ക് കൊണ്ട് വരാന്‍ സഹായകമായത്, സിനിമയില്‍ നിന്ന് കിട്ടിയതെല്ലാം ബോണസ് ആണെന്നും, ഒരിക്കലും സിനിമ സ്വപ്നം കണ്ടു നടന്ന ആളല്ല താനെന്നും സൈജു കുറുപ്പ് പറയുന്നു. റിപ്പോര്‍ട്ടര്‍ ചാനലിലെ മീറ്റ് ദി എഡിറ്റേഴ്സ് എന്ന പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവണ്ടി, പടയോട്ടം തുടങ്ങിയ സിനിമകളാണ് ഒടുവിലായി പുറത്തിറങ്ങിയ സൈജു കുറുപ്പിന്റെ ചിത്രങ്ങള്‍, രണ്ടു ചിത്രങ്ങളിലെയും സൈജു കുറുപ്പിന്റെ കഥാപാത്രം പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി കഴിഞ്ഞു.
Post Your Comments