BollywoodGeneralLatest NewsMollywood

”വേണമെങ്കില്‍ ഒന്നു മസാജ് ചെയ്തു തരാം ലിഫ്റ്റില്‍ വച്ച് അയാള്‍ പറഞ്ഞു” രാധിക ആപ്തെ വെളിപ്പെടുത്തുന്നു

പലപ്പോഴും വിവാദങ്ങളില്‍പ്പെട്ട താരമാണ് രാധിക ആപ്തെ. ബിക്കിനി ചിത്രങ്ങളിലൂടെയും സ്വകാര്യ നഗ്ന ചിത്രങ്ങള്‍ പുറത്താകുകയും ചെയ്തതിലൂടെ പലപ്പോഴും സദാചാര ആക്രമണത്തിനു വിധേയയായ രാധിക ബോളിവുഡിലെ ബോള്‍ഡ് താരങ്ങളില്‍ ഒരാള്‍ കൂടിയാണ്. പലപ്പോഴും കാര്യങ്ങൾ തുറന്നു പറയാനുളള ചങ്കൂറ്റം കാണിക്കാറുള്ള താരം ഇപ്പോള്‍ സിനിമാ മേഖലയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് വീണ്ടും വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ്.

ഹോളിവുഡില്‍ തരംഗമായ മീ ടു ക്യാമ്പയിന്‍ ബോളിവുഡില്‍ അത്ര ശക്തമായി എത്തിയിരുന്നില്ലെന്നു ഒരു ടെലിവിഷൻ പരിപാടിയിൽ രാധിക പറഞ്ഞു. ‘ഇവിടെ മീടു ക്യാമ്പയിന്‍ വിജയിക്കാത്തതിന്റെ പ്രധാന കാരണം അധികാരത്തിനു വേണ്ടിയുള്ള കളികളാണ്. അത് മതപരമായതോ ലൈംഗികമായതോ സാമ്പത്തികമായതോ ആയിക്കൊള്ളട്ടെ മറ്റൊരാള്‍ക്കു മേല്‍ ആധിപത്യമുറപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്”.


സിനിമാ മേഖലയിലെ ചൂഷണങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ താരം ഈയടുത്ത കാലത്ത് തനിക്ക് നേരിട്ട ദുരനുഭവവും വെളിപ്പെടുത്തി. ” ഒരു സിനിമയുടെ ഷൂട്ട് കഴിഞ്ഞ് മുറിയിലേക്ക് വിശ്രമിക്കാന്‍ പോവുകയായിരുന്നു ഞാന്‍. ആ സെറ്റില്‍ ഉണ്ടായിരുന്ന ഒരു ജോലിക്കാരന്‍ എനിക്കൊപ്പം ലിഫ്റ്റില്‍ കയറി. അയാള്‍ എന്നോട് പറഞ്ഞു, അർധരാത്രിയില്‍ എന്തെങ്കിലും സഹായം വേണമെങ്കില്‍ നിങ്ങള്‍ എന്നെ വിളിക്കൂ, വേണമെങ്കില്‍ ഒന്നു മസാജ് ചെയ്തു തരാം. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു ഞാൻ. സിനിമയുടെ അണിയറപ്രവർത്തകർ ഭാഗ്യവശാൽ എന്നോടൊപ്പം നിന്നു. അയാളെ വിളിച്ച് സംസാരിക്കുകയും ചെയ്തു. എന്നോട് മാപ്പ് പറഞ്ഞതിന് ശേഷം മാത്രമാണ് പ്രശ്നം അവസാനിപ്പിച്ചത്.– രാധിക ആപ്തെ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button