
മലയാള സിനിമയില്‍ പ്രതിസന്ധി സൃഷ്ടിച്ച സംഭവമായിരുന്നു കൊച്ചിയില്‍ യുവനടി കാറില്‍ ആക്രമിക്കപ്പെട്ടത്. ഈ സംഭവത്തില്‍ ജനപ്രിയ നടന് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവ ദിവസം അക്രമികളില്‍ നിന്നും രക്ഷപ്പെട്ട നടി രക്ഷ തേടിയത് നടനും സംവിധായകനുമായ ലാലിന്റെ വീട്ടിലായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹായത്തോടെ നടി പൊലീസിനെ സമീപിക്കുകയും ചെയ്തു. അതിനെ തുടര്‍ന്ന് ലാലിന് നേരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണമായി. ഇപ്പോള്‍ ഈ വിഷയത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ലാല്‍.
താന്‍ സത്യസന്ധമായ നിലപാടാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സ്വീകരിച്ചതെന്നു പറഞ്ഞ ലാല്‍ ദിലീപ് തന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാളാണെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ലാല്‍ പ്രതികരിച്ചു. ലാലിന്റെ വാക്കുകള്‍ ഇങ്ങനെ … ‘അക്കാര്യത്തില്‍ സത്യസന്ധമായ നിലപാടുകള്‍ മാത്രമേ ഞാന്‍ എടുത്തിട്ടുള്ളൂ. ചില മാധ്യമങ്ങള്‍ അതിനെ വക്രീകരിച്ചു മറ്റൊരു മോശം തലത്തിലെത്തിച്ചു. എന്നെ ദിലീപിന്റെ ശത്രുവായി വരെ ചിത്രീകരിച്ചു. ദിലീപ് ഇന്നും എന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാളാണ്. ദിലീപ് ഇത് ചെയ്തെന്നോ ഇല്ലെന്നോ ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. എനിക്കറിയാവുന്നത് ആ കുട്ടി നിലവിളിച്ചുകൊണ്ട് അന്ന് രാത്രി വീട്ടിലേക്ക് കയറി വന്നു പറഞ്ഞ സംഭവങ്ങള്‍ മാത്രമാണ്. ഒരു മനുഷ്യന് എന്ന നിലയില്‍ ഞാന്‍ അപ്പോള്‍ ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്തു. തുടര്‍ന്ന് നടന്ന നിലവാരശൂന്യമായ ചര്‍ച്ചകളിലൊന്നും എനിക്ക് പങ്കില്ല.’
Post Your Comments