GeneralLatest NewsTV Shows

അര്‍ച്ചനെയും സാബുവിനെയും കുറിച്ച് മോശം പ്രചരണം; തന്റെ ഫോട്ടോ ഉപയോഗിച്ച് നടക്കുന്ന വാട്‌സ്ആപ് പ്രചരണത്തിനു പിന്നിലെ കാര്യങ്ങള്‍ വെളിപ്പെടുത്തി ദിയ സന

മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ്‌ ബോസ് ഷോ പലപ്പോഴും വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറയാറുണ്ട്. എണ്‍പത്തിയഞ്ചു ദിനങ്ങള്‍ പിന്നിടുന്ന ഷോയിലെ മികച്ച മത്സരാര്‍ത്ഥികളായ രണ്ടു താരങ്ങളാണ് അര്‍ച്ചനയും സാബുവും. ഇവര്‍ക്കെതിരെ വാട്സ് ആപ് ഗ്രൂപ്പുകളില്‍ മോശം പ്രചരണം നടക്കുന്നു. ഷോയിലെ മുന്‍ മത്സരാര്‍ത്ഥി കൂടിയായ നടി ദിയ സനയുടെ ഫോട്ടോ ഉപയോഗിച്ചുകൊണ്ട് നടത്തുന്ന ഈ പ്രചരണത്തിനെതിരെ താരം രംഗത്ത്.

”ബിഗ് ബോസ് റിയാലിറ്റി ഷോയെക്കുറിച്ച് ചര്‍ച്ച നടക്കുന്ന വാട്‌സ്ആപ് ഗ്രൂപ്പില്‍ തന്റെ പേരില്‍ മറ്റ് മത്സരാര്‍ഥികളെക്കുറിച്ച് മോശം പ്രചരണം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. നൂറിലേറെ അംഗങ്ങളുള്ള, സജീവമായ വാട്‌സ്ആപ് ഗ്രൂപ്പില്‍ നടക്കുന്ന ഇത്തരം ചര്‍ച്ചകളെക്കുറിച്ച് സാബുവിന്റെയും അര്‍ച്ചനയുടെയും മറ്റും സുഹൃത്തുക്കളാണ് ശ്രദ്ധയില്‍ പെടുത്തിയത്. ഡിപിയായി എന്റെ ചിത്രവും ഒപ്പം ദിയ സന എന്ന പേരും ആ വാട്‌സ്ആപ് നമ്പരില്‍ ഉണ്ടായിരുന്നു. അത് കണ്ട് പലര്‍ക്കും തെറ്റിദ്ധാരണ ഉണ്ടായി. സാബുച്ചേട്ടന്റെ ഭാര്യയൊക്കെ എന്നോട് ഇക്കാര്യം ചോദിച്ചു. ഈ ഗ്രൂപ്പില്‍ ഇന്നലെ വരെ ഞാന്‍ ഉണ്ടായിരുന്നില്ല. ഇന്നലെ വൈകിട്ടാണ് ജോയിന്‍ ചെയ്തത്. ഒരു അഡ്മിന്റെ നമ്പര്‍ എന്റെ കൈവശം ഉണ്ടായിരുന്നു. ഞാന്‍ പരാതി കൊടുക്കുമെന്ന് അയാളോട് പറഞ്ഞു. ബിഗ് ബോസ് മത്സരാര്‍ഥികളുടെ പല ഫാന്‍സ് ഗ്രൂപ്പുകളുമുണ്ട്, വാട്‌സ്ആപില്‍. അതില്‍ പലതിലും ഞാനുള്‍പ്പെടെയുള്ളവര്‍ അംഗങ്ങളാണ്. ചര്‍ച്ചകളിലൊന്നും റെസ്‌പോണ്ട് ചെയ്യാറില്ല, മറിച്ച് പ്രേക്ഷകരുടെ പ്രതികരണം അറിയാന്‍ വേണ്ടിയാണ് ഇത്തരം ഗ്രൂപ്പുകളില്‍ ജോയിന്‍ ചെയ്തിരിക്കുന്നത്..”

സൈബര്‍ സെല്ലിന് പരാതി കൊടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ബിഗ് ബോസ് ഷോയെ ഒരുതരത്തിലും ഇത് ബാധിക്കരുതെന്ന് ഉള്ളതിനാല്‍ നൂറ് ദിവസം അവസാനിച്ചതിന് ശേഷമെ അതിനെക്കുറിച്ച് ആലോചിക്കുന്നുള്ളുവെന്നും ദിയ സന ഒരു മാധ്യമത്തോട് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments


Back to top button