
വിവിധ ഭാഷകളിലായി വിജയചരിത്രം കുറിച്ച ടെലിവിഷന്‍ റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളത്തിലും ജനപ്രിയമായി മുന്നേറുകയാണ്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഈ ഷോ എണ്‍പത്തിയഞ്ചു ദിവസങ്ങള്‍ പിന്നിട്ടുക്കഴിഞ്ഞു. ഷോ അവസാനഘട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍ ബഷീര്‍ പുറത്തായി. ഷോയുടെ തുടക്ക കാലത്ത് ശ്വേതയെയും രഞ്ജിനിയെയും ഔട്ട് ആക്കിയിട്ടേ താന്‍ പുറത്തു പോകു എന്ന് ബഷീര്‍ പറഞ്ഞിരുന്നു. അതിന്റെ കാരണത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ താരം വ്യക്തമാക്കുന്നു.
”അങ്ങനെ പറഞ്ഞതിന്റെ കാരണം ശ്വേതയും രഞ്ജിനിയും തമ്മിലുള്ള ബന്ധം നല്ല കാര്യങ്ങള്‍ക്കല്ല അവര്‍ വിനിയോഗിക്കുന്നത് എന്ന് തോന്നിയത് കൊണ്ടാണ്. അവര്‍ ഒത്തു കളിക്കുകയും ടാര്‍ഗറ്റ് ചെയ്തു ആളെ പുറത്താക്കുന്ന പോലെയും എനിക്ക് തോന്നിയിരുന്നു. അത് തോന്നിയ ഒരു സാഹചര്യത്തില്‍ പറഞ്ഞതാണ് അങ്ങനെ. അതൊരു വെല്ലുവിളി ഒന്നുമായിരുന്നില്ല. ആ സാഹചര്യത്തില്‍ പറഞ്ഞ ഒരു ഫീലിങ്ങാണ്.
എന്നാല്‍ ഇപ്പോ തിരിഞ്ഞു നോക്കുമ്പോള്‍ എന്റെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച രണ്ടു പേരില്‍ ഒരാള്‍ രഞ്ജിനി ഹരിദാസാണ്. അവര്‍ നമ്മള് പുറത്തു നിന്ന് കാണുന്ന പോലെ ഒന്നുമല്ല. നല്ല ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് അവര്‍. രണ്ടാമത്തെ ആള് അനൂപേട്ടനാണ്. അനൂപേട്ടനായിരുന്നു അവിടെ എന്റെ കംഫര്‍ട്ട് സോണ്‍. ”
കടപ്പാട്: ഏഷ്യാനെറ്റ്
Post Your Comments