എല്ലാവരോടും ഏറെ സ്നേഹം പുലര്‍ത്തിയിരുന്ന നടനായിരുന്നു ക്യാപ്റ്റന്‍ രാജു. ഏറെ നാള് രോഗശയ്യയിലായിരുന്നെങ്കിലും അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത ഞെട്ടലോടെയാണ് സിനിമാ ലോകം കേട്ടത്. താര സംഘടനയായ അമ്മയിലും ക്യാപ്റ്റന്‍ രാജുവിന്റെ സാന്നിധ്യമുണ്ടായിരുന്നു, ആരോടും പിണക്കമോ പരിഭവമോ ഇല്ലാത്ത ക്യാപ്റ്റന്‍ രാജു നല്ല ഒരു നടനെന്നതിലുപരി നല്ലൊരു വ്യക്തി കൂടിയായിരുന്നു.
അവശ കലാകാരന്മാര്ക്ക് അമ്മ നല്കുന്ന പെന്ഷന് തുക ക്യാപ്റ്റന്‍ രാജുവിനും മുടങ്ങാതെ ലഭിച്ചിരുന്നു. ചെറിയോ തുകയോ വലിയ തുകയോ എന്നതിലല്ല കാര്യം അവശ കലാകാരന്മാര്ക്ക് അമ്മ നല്കുന്ന പെന്ഷന് വലിയ നന്മയാണെന്നും ക്യാപ്റ്റന്‍ രാജു പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു, എനിക്ക് ഒരു നേരെത്തെ മരുന്ന് വാങ്ങാന്‍ പലപ്പോഴും അത് ഉപകരിക്കാറുണ്ടെന്നും ക്യാപ്റ്റന്‍ രാജു പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ അവസാന കാലഘട്ടത്തില്‍ ചികിത്സയുടെ ഭാഗമായി അഞ്ച് ലക്ഷം രൂപയും താരസംഘടന അമ്മ നല്‍കിയിരുന്നു.
Post Your Comments