ഫ്ലവേഴ്സ് ചാനലിനെതിരെ നടി ഹണീ റോസ്, വിനയന് സംവിധാനം ചെയ്തു കലാഭവന്‍ മണിയുടെ ജീവിത കഥ പറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഫ്ലവേഴ്സ് ചാനലിലെ ഒരു പ്രോഗ്രാമില്‍ പങ്കെടുത്തുവെന്നും എന്നാല്‍ സിനിമയെക്കുറിച്ച് പറഞ്ഞ എല്ലാ കാര്യങ്ങളും പ്രോഗ്രാമിന്റെ അണിയറ പ്രവര്‍ത്തകര്‍ എഡിറ്റ് ചെയ്തു മാറ്റിയെന്നും ഹണീ റോസ് ആരോപിക്കുന്നു, തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫ്ലവേഴ്സ് ചാനലിന്റെ മോശം നടപടിക്കുറിച്ച് ഹണീ റോസ് വിശദീകരിച്ചത്.
ഹണീ റോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മണിച്ചേട്ടന്റെ ജീവിതകഥപറയുന്ന ചാലക്കുടിക്കാരൻ ചങ്ങാതിയുടെ പ്രൊമോഷന്റെ ഭാഗമായി ഫ്ലവേഴ്സ് ചാനലിൽ കഴിഞ്ഞ ദിവസം പോവുകയുണ്ടായി….ഒരു എപ്പിസോഡ് എന്ന് പറഞ്ഞു ഉച്ചക്ക് ചെന്ന് രാത്രി വരെ ഷൂട്ട് ചെയ്തു രണ്ടു എപ്പിസോഡ് ആയി ടെലികാസ്ററ് ചെയ്തപ്പോ പടത്തെപ്പറ്റി പറഞ്ഞ ഒരു വാക്കുപോലും വെക്കാതെ മുഴുവൻ എഡിറ്റ് ചെയ്തുകളഞ്ഞിരുന്നു…. ഇത്തരം ഒരു അനുഭവം ഇതാദ്യമാണ്…
ഇങ്ങനെ വിളിച്ചു വരുത്തി പറ്റിക്കുന്നത് അന്തസ്സിനു ചേർന്നതല്ല…. ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെ മണിക്കുറുകളോളം അവിടെ ഷൂട്ടിംഗിനിരുന്നത് ഞാൻ അഭിനയിച്ച സിനിമക്കു പ്രമോഷൻ തരുമെന്നു വാക്കു തന്നതു കൊണ്ടു മാത്രമാണ്.. ഇത്തരം നെറികെട്ട രീതി കാണിക്കുന്നത് ഒരു മാദ്ധ്യമത്തിനും ചേർന്നതല്ല.. സത്യത്തിൽ എനിക്കൊത്തിരി വിഷമം തോന്നി..
Post Your Comments