
വില്ലനായി കരിയര്‍ തുടങ്ങിയ നടനാണ് ക്യാപ്റ്റന്‍ രാജു, നാടോടിക്കാറ്റിലെ രസികന്‍ വില്ലന്‍ പവനായി ഇന്നും പ്രേക്ഷക ഹൃദയങ്ങളില്‍ ജീവിക്കുന്നു, ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങളെ അനശ്വരമാക്കി കടന്നു വന്ന ക്യാപ്റ്റന്‍ രാജു ഒരു ഘട്ടത്തില്‍ മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളുടെ പ്രധാന പ്രതിനായകനായിരുന്നു.
നിത്യ ഹരിത നായകന് പ്രേം നസീറുമായി അഭിനയിച്ച ഒരു സന്ദര്‍ഭം ഓര്‍ത്തെടുക്കുകയാണ് അദ്ദേഹം. നസീര്‍ സാര്‍ വലിയ മനുഷ്യനാണ് ചിത്രീകരണ വേളയില്‍ ഒരുപാട് നല്ല ഉപദേശങ്ങള്‍ പറഞ്ഞു തരാനും കൂടുതല്‍ സ്നേഹത്തോടെ പെരുമാറാനും കഴിയുന്ന വലിയ മനസ്സിനു ഉടമായിരുന്നു അദ്ദേഹമെന്നും ക്യാപ്റ്റന്‍ രാജു പറഞ്ഞു.
“ഒരു ചിത്രത്തിന്റെ ചിത്രീകരണ വേളയിലെ സ്റ്റണ്ട് സീനിൽ ഞാന്‍ ചെന്ന് വീഴുന്നത് ഒരു കൂട്ടം പട്ടികകളുടെ മുകളിലാണ്, ആ പട്ടികകളിൽ ഭൂരിഭാഗവും ആണികളുമായിരുന്നു, ഇത് കണ്ടയുടൻ നസീർ സാര്‍ എന്നെ അടുത്ത് വിളിച്ച് തോളിൽ കൈയിട്ട് മാറ്റി നിർത്തി പറഞ്ഞു .
‘ ക്യാപ്റ്റൻ ‘ ഒരു തുടക്കകാരന്റെ അവേശം നല്ലതാണ് പക്ഷേ താങ്കൾ ചെന്ന് അതിന്റെ മുകളിൽ വീണാൽ താങ്കളുടെ ശരീരമാസകലം മുറിവുകൾ ഉണ്ടായേക്കാം അത് മൂലം താങ്കൾക്കും ഈ ചിത്രത്തിന്റെ ചിത്രീകരണവും തടസപ്പെട്ടേക്കാം, അതിനാൽ നിങ്ങൾ ഒന്നില്ലെങ്കിൽ ആ പട്ടികയിലെ ആണിയുള്ള വശം തിരിച്ചിടുകയോ, അത് മാറ്റിയിടുകയോ ചെയ്യുക’- അതായിരുന്നു മലയാളത്തിന്റെ നിത്യഹരിത നായകന് നസീര്‍ സാര്‍, ക്യാപ്റ്റന്‍ രാജു വൈകാരികതയോടെ പങ്കുവെയ്ക്കുന്നു.
Post Your Comments