സിനിമാ മേഖലയില്‍ വീണ്ടും പ്രതിസന്ധി സൃഷ്ടിച്ച് തമിഴ് റോക്കേഴ്സ്. ഗണേശോത്സവ ആഘോഷങ്ങള്‍ക്കായി തീയേറ്ററുകളിലെത്തിയ പുത്തന്‍ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍. പ്രേക്ഷകപ്രീതി നേടി വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്ന സാ യു ടേണും സീമരാജയുമാണ് വെസ് സൈറ്റില്‍ അപ് ലോഡ് ചെയ്തിരിക്കുന്നത്. ഇരു ചിത്രങ്ങളും വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്യാനുള്ള നിയമനടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
സിനിമകള്‍ ചോര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്ന സൈറ്റുകള്‍ക്ക് പിറകിലുള്ളവരെ കണ്ടെത്തുമെന്ന് നടന് വിശാല്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് തമിള്‍ ഗണ്‍ എന്ന വെബ്സൈറ്റിന്റെ ചുമതലക്കാരിലൊരാള്‍ തിരുവല്ലിക്കെനി പിടിക്കപ്പെട്ടു. ഇതിന്റെ പ്രതികാരം തമിള്‍ റോക്കേഴ്സ് വിശാലിനോട് കാട്ടിയത് വിശാലിന്റെ പുതിയ ചിത്രമായ തുപ്പറിവാളന്‍ ചോര്‍ത്തിയാണ്.
Post Your Comments