പലപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞ രണ്ടു താരങ്ങളാണ് രഞ്ജിനി ഹരിദാസും നടന്‍ സാബുവും. ഇരുവരും തമ്മില്‍ സമൂഹമാധ്യമങ്ങളില്‍ വാക്ക് തര്‍ക്കം ഉണ്ടാകുകയും രഞ്ജിനി സാബുവിനോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടതും കണ്ട ആരാധകര്‍ രഞ്ജിനിയുടെ ഒരു വാക്കില്‍ ഞെട്ടിയിരിക്കുകയാണ്. ബിഗ് ബോസ് ഷോയില്‍ തുടക്കത്തില്‍ രഞ്ജിനിയും സാബുവും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിയെങ്കിലും എലിമിനേഷനിലൂടെ പുറത്തായ രഞ്ജിനി പറഞ്ഞത് ‘ഞാന്‍ തന്നെയാണ് സാബു എന്നാണു. അതിനെക്കുറിച്ചും സാബുവുമായുള്ള ബന്ധത്തെക്കുറിച്ചും രഞ്ജിനി തുറന്നു പറയുന്നു.
‘ഞാന്‍ തന്നെയാണ് സാബു എന്ന് ഞാന്‍ പറഞ്ഞത് അതിശയോക്തിയല്ല. സാബുവിനെ അടുത്തറിഞ്ഞപ്പോള്‍ അങ്ങനെ തോന്നി. ബിഗ് ബോസിന് പുറത്തുള്ള സാബുവിനെ നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയുന്ന പോലെ എനിക്കും അറിയാം. എന്നെ ഒരു തരത്തിലും സ്വാധീനിച്ചിട്ടില്ലാത്ത സാബുവാണ് അത്. എന്നാല്‍ ബിഗ് ബോസിനകത്തെ സാബുമോന്‍ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്.
എല്ലാവരുമായും സാബുവിന് ബന്ധമുണ്ട്. സാബു എല്ലാവരുടെയും കംഫര്‍ട്ട് സോണ്‍ ആണ്. എല്ലാവരെയും നന്നായി കെയര്‍ ചെയ്യും, മറ്റുള്ളവരുടെ ഇമോഷനുകള്‍ക്ക് വില നല്‍കും എന്നതൊക്കയാവാം കാരണമെന്നു തുറന്നു പറയുന്ന താരം എല്ലാ കാര്യങ്ങളിലും ക്ലാരിറ്റിയുള്ള വ്യക്തിയാണ് സാബുവെന്നും പറയുന്നു. അങ്ങനെയുള്ളവര്‍ കുറവാണ്. തെറ്റായാലും ശരിയായാലും എന്തിലും സാബുവിന് കൃത്യമായ അഭിപ്രായവും നിലപാടുമുണ്ട്. വെറുതെ ആരെയും ഹര്‍ട്ട് ചെയ്യില്ല. എന്നാല്‍ ചിലപ്പോള്‍ ഇതേ സാബു അവിടെ ചിലരെ ചൊറിയുന്നതും കാണാം. അതിനും സാബുവിന് സാബുവിന്‍റതായ കാരണങ്ങളുണ്ടെന്നും രഞ്ജിനി വ്യക്തമാക്കി.
Post Your Comments