‘വമ്പന്‍ താരനിരയാണ് പ്രിയദര്ശന് ചിത്രങ്ങളുടെ മാറ്റ്കൂട്ടുന്നത്, താന്‍ സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളില്‍ ഒരു പ്രമുഖ താരത്തിന്റെ അഭാവം നേരിട്ടിരുന്നെങ്കില്‍ ആ രണ്ടു ചിത്രങ്ങളും അദ്ദേഹത്തിന് വേണ്ടി വൈകിപ്പിച്ചേനെ എന്ന് വ്യക്തമാക്കുകയാണ് ഇന്ത്യന്‍ സിനിമയിലെ ഹിറ്റ് മേക്കര്‍ പ്രിയദര്ശന്.
‘കിലുക്കത്തിലെ കിട്ടുണ്ണിയും, ചന്ദ്രലേഖയിലെ ഇരവിയും സ്ക്രീനിലെത്തിയാല്‍ പ്രേക്ഷകര്‍ ചിരിക്കണം, ഇന്നസെന്റ് എന്ന നടന്റെ അഭിനയ രീതിയാണ് ആ കഥാപാത്രങ്ങള്‍ക്ക് കൂടുതലായി ഇണങ്ങുക!
അത് കൊണ്ട് തന്നെ ഈ രണ്ടു ചിത്രങ്ങളും എടുക്കുന്ന അവസരത്തില്‍ ഇന്നസെന്റിന് അത് ചെയ്യാന്‍ പ്രതിസന്ധി നേരിട്ടിരുന്നുവെങ്കില്‍ ആദ്ദേഹത്തിനു വേണ്ടി കിലുക്കവും, ചന്ദ്രലേഖയും മാറ്റിവെയ്ക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. അത്രത്തോളം ഡെപ്തുള്ള കഥാപാത്രമാണത്. കിലുക്കത്തിലെ കിട്ടുണ്ണിയൊക്കെ ഇത്ര മനോഹരമായി ചെയ്യാന്‍ ഇന്നസെന്റ് എന്ന നടനല്ലാതെ മറ്റൊരാള്‍ക്കും സാധ്യമാകില്ല, പ്രിയദര്ശന് ഒരു അഭിമുഖത്തില്‍ സംസാരിക്കവേ വ്യക്തമാക്കി.
Post Your Comments