BollywoodCinemaLatest NewsNEWS

നടി തബു അടക്കം പ്രമുഖ താരങ്ങള്‍ വീണ്ടും കുരുക്കില്‍

ബോളിവുഡ് സൂപ്പര്‍താരങ്ങള്‍ വീണ്ടും കുരുക്കില്‍. സല്‍മാന്‍ ഖാന്‍ പ്രതിയായ മാൻ വേട്ടക്കേസില്‍ സഹതാരങ്ങളായ സോനാലി ബേന്ദ്രെ, നീലം കൊത്താരി, തബു, സെയ്ഫ് അലി ഖാൻ തുടങ്ങിയവര്‍ക്കെതിരെ രാജസ്ഥാൻ സര്‍ക്കാര്‍ വീണ്ടും നിയമനടപടിക്ക് ഒരുങ്ങുന്നു. ഇവര്‍ക്കെതിരെ രാജസ്ഥാൻ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

മാന്‍ വേട്ട കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സല്‍മാൻ ഖാനെ കോടതി അഞ്ച് വര്‍ഷത്തെ തടവിന് വിധിക്കുകയും ജയിലിലടക്കുകയും ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ സല്‍മാൻ ഖാൻ വിദേശയാത്രയ്‍ക്ക് ഓരോ തവണയും പ്രത്യേക അനുമതി തേടണമെന്ന് ജോധ്പുര്‍ കോടതി ഉത്തരവിട്ടിരുന്നു.

എന്നാല്‍ കേസില്‍ ഉള്‍പ്പെട്ടിരുന്നു സോനാലി ബേന്ദ്രെ, നീലം കൊത്താരി, തബു, സെയ്ഫ് അലി ഖാൻ എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഇപ്പോള്‍ സംസ്ഥാനസര്‍ക്കാര്‍ കോടതിയില്‍ അപ്പീല്‍ നല്‍കാൻ തീരുമാനിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button