യുവത്വം ഏറെ ആഘോഷിച്ച തെന്നിന്ത്യന്‍ ചിത്രം മലയാളത്തിലേയ്ക്ക് എത്തുന്നു. തെലുങ്ക് സിനിമയുടെ ചരിത്രം തന്നെ മാറ്റി എഴുതിയ ഒരു ചിത്രമായിരുന്നു വിജ ദേവരക്കൊണ്ട നായകനായി എത്തിയ അര്ജ്ജുന് റെഡ്ഡി. 2017 ല്‍ സന്ദീപ് വംഗയുടെ സംവിധാനം ചെയ്ത അര്ജ്ജുന് റെഡ്ഡി ഈ ഫോര്‍ എന്റര്‍ടെയ്ന്റ് മലയാളത്തിലെത്തിക്കുന്നു. ചിത്രത്തിലെ ലിപ് ലോക്ക് രംഗങ്ങള്‍ വൈറലായിരുന്നു. എന്നാല്‍ ചിത്രത്തില്‍ അര്ജുന് റെഡ്ഡിയായി എത്തുന്നത് ആരാണന്ന് ഇതുവരെ തീരുമാനത്തിലായിട്ടില്ല. തമിഴിലും ഹിന്ദിയിലും ചിത്രത്തിന്റെ പതിപ്പ് ഒരുങ്ങുകയാണ്. .ഈ ഫോര്‍ എന്റര്ടെയ്ന്റാണ് ചിത്രം തമിഴിലും എത്തിക്കുന്നത്.
അര്ജ്ജുന് റെഡ്ഡിയുടെ തമിഴ് പതിപ്പില്‍ തമിഴ് സൂപ്പര്‍സ്റ്റാര്‍ ചിയാന്‍ വിക്രമിന്റെ മകന് ധ്രുവാണ് നായകനാകുന്നത്. ബാലയാണ് ചിത്രം ഒരുക്കുന്നത്. ഹിന്ദിയില്‍ ഷാഹിദ് കപൂറാണ് അര്ജുന് റെഡ്ഡിയായി എത്തുന്നത്.
Post Your Comments