മലയാളത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ശ്രിന്ദ. അമ്മ വേഷങ്ങളിലും സഹ താരമായും പ്രത്യക്ഷപ്പെടുന്ന താരം പത്തൊന്‍പതാം വയസ്സില്‍ നടന്ന വിവാഹത്തെക്കുറിച്ചും വിവാഹ മോച്ചനത്തെക്കുറിച്ചും തുറന്നു പറയുന്നു.
വിവാഹമോചനമായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെന്നു താരം പറയുന്നു. ജീവിതത്തില്‍ പലപ്പോഴും അതിവൈകാരികമായി പ്രതികരിച്ചിട്ടുണ്ട്. അത് ബാധിക്കുന്നത് കുട്ടികളെയാണ്. അതുകൊണ്ടു തന്നെ ആ തിരിച്ചറിവോടു കൂടിയാണ് താന്‍ അതിനെ കൈകാര്യം ചെയ്തതെന്നും ശ്രിന്ദ ഒരു അഭിമുഖത്തില്‍ പറയുന്നു.
മകന്റെ ജനനമാണ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമെന്നും പ്രതിസന്ധികളില്‍ കരുത്തു പകര്‍ന്നത് മകന്റെ സാമീപ്യമാണെന്നും താരം പറയുന്നു. . ”ഇന്ന് അദ്ദേഹം സന്തോഷവാനാണ്. ഞാനും എന്റെ മകനും അതെ. ഞങ്ങള്‍ മകനെ പിടിച്ചു വയ്ക്കാറില്ല. അതുകൊണ്ടു തന്നെ എല്ലാവരും സന്തോഷത്തോടെയിരിക്കുന്നു. പരസ്പര ബഹുമാനം സൂക്ഷിക്കുന്നു. അര്‍ഹാന്‍ എന്റെ ഭാഗം തന്നെയാണ്. ജീവിതം കൈവിട്ടു പോകുന്ന അവസരങ്ങളില്‍ ചേര്‍ത്തു പിടിച്ച ശക്തിയാണ് അര്‍ഹാന്‍. മകന് ജന്മം നല്‍കിയതായിരുന്നു ഏറ്റവും സന്തോഷകരമായ നിമിഷം. കുഞ്ഞിന്റെ മുഖം ആദ്യമായി കണ്ടപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. എന്നിലെ സ്ത്രീ പൂര്‍ണതയിലേക്കെത്തിയത് അമ്മയായതിന് ശേഷമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്”.
Leave a Comment