
വിശ്രമവേളകള്‍ സന്തോഷകരമാക്കുക എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ സംഭാഷണം പോലെ തന്നെയാണ് അദ്ദേഹത്തിന്റെ ലോക്കെഷനിലെ ചില കുസൃതിത്തരങ്ങളും, സ്പോട്ടില്‍ തമാശ പൊട്ടിക്കാന്‍ മോഹന്‍ലാലിന് ഒരു പ്രത്യേക കഴിവുണ്ടെന്ന് പറയുകയാണ് നടന് ഗോപകുമാര്‍. അങ്ങനെയുണ്ടായ ഒരു വ്യത്യസ്ത അനുഭവവും ഗോപകുമാര്‍ തുറന്നു പറയുന്നു.
‘മാടമ്പി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം, നടന് കോഴിക്കോട് നാരായണന് നായരെ ചൂണ്ടിക്കാട്ടി മോഹന്‍ലാല്‍ എന്നോട് ചോദിച്ചു ഇദ്ദേഹത്തെക്കുറിച്ചുള്ള കാര്യങ്ങളൊക്കെ അറിയാമോയെന്ന്.
‘എന്ത് കാര്യം? നാരായണന് ചേട്ടന് നല്ല ഒരു വ്യക്തിത്വത്തിനു ഉടമയല്ലേ എന്ന് ഞാന്‍ ലാലിനോട് ചോദിച്ചു, അതല്ല ചേട്ടാ മറ്റേ കാര്യം അറിയില്ലേ? ഞാന്‍ ഒന്ന് അതിശയിച്ചു, എന്ത് മറ്റേ കാര്യം, ഉടനടി മോഹന്‍ലാല്‍ പറഞ്ഞു, ‘ഇന്ദ്രലോകത്തെ കാമദേവന് ഇദ്ദേഹത്തിന്റെ ലോക്കറ്റാണ് കഴുത്തിലിട്ടിരിക്കുന്നത്’.
അതാണ് മോഹന്‍ലാല്‍, എന്ത് എവിടെ നിന്ന് എപ്പോഴൊക്കെ അദ്ദേഹത്തിന്റെ നാവില്‍ നിന്ന് താമാശ റിലീസ് ആകുമെന്ന് പറയാന്‍ കഴിയില്ല, ഒരു ടിവി ചാനലിലെ ടോക് ഷോയ്ക്കിടെയാണ് മോഹന്‍ലാലിനെക്കുറിച്ചുള്ള വളരെ രസകരമായ ഒരു സഭംവം നടന് ഗോപകുമാര്‍ തുറന്നു പറഞ്ഞത്.
Post Your Comments