തമിഴ് സിനിമയില്‍ പ്രമുഖ ഹാസ്യ നടന് വിലക്ക്. താര മൂല്യമുള്ള നടനും കോമഡി താരവുമായ വടിവേലുവിനാണ് പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇംസെയ് അരസന് 24ആം പുലികേശി എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്നാണ് വിലക്ക്. സംഭവത്തില്‍ നഷ്ട പരിഹാരം ആവശ്യപ്പെട്ട് ശങ്കേഴ്സ് പിക്ചര്‍ പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിനും നടികര്‍ സംഘത്തിനും പരാതി നല്‍കിയിരുന്നു. വടിവേലുവിനെ സിനിമയില്‍ സഹകരിപ്പിക്കെണ്ടെന്ന് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൌണ്‍സില്‍ അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.
Post Your Comments