ശിവന് പിന്നാലെ ഗണപതിയും; വിവാദ പ്രസ്താവനയുമായി ബിഗ്‌ ബോസ് താരം

സ്വയം പ്രഖ്യാപിത സന്യാസിനിയായും പിന്നീട് സന്യാസം ഉപേക്ഷിച്ച്‌ വിവാഹിതയായുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന താരമാണ് സോഫിയ ഹയാത്ത്. അമിത നഗ്നതാ പ്രദര്‍ശനത്തിലൂടെയും ഹൃത്വിക്ക് റോഷനെ നഗ്നനായി കാണണമെന്ന തുറന്നു പറച്ചിലിലൂടെയും വിവാദത്തിലായ ഈ ബിഗ്ബോസ് താരം താന്‍ ഗണപതിയുടെ അമ്മയാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.

ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ചാണ് നടിയുടെ പുതിയ പ്രസ്താവന.തന്റെ ഇന്‍സ്റ്റഗ്രാമിലാണ് ഇക്കാര്യം പങ്കുവെച്ചത്. ഗണപതിയുടെ അമ്മ താനാണെന്നും ഞാന്‍ ഗണപതിയെ സ്‌നേഹിക്കുന്നുവെന്നും ഗണേഷ് ആള്ളായാണെന്നും ഗണപതി പപ്പാ മോറിയാ എന്നുമാണ് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

നേരത്തെ ശിവന്‍ തന്റെ പുത്രനാണെന്ന് പറഞ്ഞും നടി രംഗത്ത് എത്തിയിരുന്നു. ഔറംഗബാദിലെ കൈലാസ് ക്ഷേത്ര സന്ദര്‍ശനവേളയിലാണ് തന്റെ ശിവഭക്തി തുറന്നുപറഞ്ഞത്. ശിലിംഗം കാണ്‍കെ മാന്ത്രികമായ ഒരനുഭൂതിയില്‍ താന്‍ ലയിച്ചുപോയി. ശിവന്‍ തന്നിലും ഞാന്‍ ശിവനിലും പുനര്‍ജ്ജനിച്ചതായി സോഫിയ അന്ന് കുറിച്ചു

Share
Leave a Comment