ഒരു പട്ടാളക്കാരനായിരിക്കുന്നതില് മരണം വരെ അഭിമാനമുണ്ടെന്നു തുറന്നു പറഞ്ഞു നടനും സംവിധായകനുമായ മേജര്‍ രവി. താന്‍ മേജര്‍ പദവി പണം കൊടുത്ത് സ്വന്തമാക്കിയത് അല്ലെന്നും അത് തന്റെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും താരം ഒരു മാധ്യമത്തിനോട് പ്രതികരിച്ചു.
”എനിക്ക് അഭിമാനത്തോടെ പറയാം., ജീവിക്കുമ്പോഴും ഇനി മരിച്ചു കഴിഞ്ഞാലും ഞാന്‍ പട്ടാളക്കാരനാണ്. ഞാന്‍ മദ്യപിക്കാറില്ല. എന്റെ പദവിക്ക് കളങ്കം വരുത്തുന്നപ്രവൃത്തികളൊന്നും ചെയ്യാറില്ല. ഇനി ചെയ്യുകയുമില്ല. ” മേജര്‍ പറയുന്നു.
ഒന്നരക്കൊല്ലം മുന്‍പ് താന്‍ കേന്ദ്ര സര്‍ക്കാറിനെ ഒരാളെ എലിമിനേറ്റ് ചെയ്യുന്ന ഓപ്പറേഷന് വേണ്ടി സമീപിച്ചിരുന്നുവെന്നും അദീഹം വ്യക്തമാക്കി. അതിനെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ…” ഒരു സ്റ്റാമ്പ് പേപ്പറുമായാണ് ഞാന്‍ ചെന്നത്. അത് ബ്ലാങ്ക് ആയിരുന്നു. എന്റെ ആവശ്യം ഇതായിരുന്നു, എനിക്ക് ഒരാളെ (ആ പേര് വെളിപ്പെടുത്തിയില്ല) എലിമിനേറ്റ് ചെയ്യാനുള്ള ഓപ്പറേഷന് തരണം. അതില്‍ എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്റെ ഭാര്യയും മകനും സര്‍ക്കാറിനോട് ഒന്നും ആവശ്യപ്പെട്ട് വരികയില്ല. ഇന്നും ഞാന്‍ ആ ദിവസത്തിനായി കാത്തിരിക്കുകയാണ്. നാടിന് എന്നെങ്കിലും എന്നെ ആവശ്യം വരുമെന്ന പ്രതീക്ഷയിലാണ് ഞാന്‍”.
Post Your Comments