മലയാള സിനിമയിലെ ഹാസ്യ ചക്രവര്‍ത്തി ജഗതി ശ്രീകുമാര്‍ ഇന്നും ആരാധക പ്രീതിയുള്ള താരമാണ്. ഒരു സിനിമ ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടയില്‍ അപ്രതീക്ഷിതമായുണ്ടായ അപകടത്തില്‍ വിശ്രമ ജീവിതത്തിലാണ് താരമിപ്പോള്‍. എന്നാല്‍ വളരെ ലളിതമായ ചടങ്ങോടെ മുപ്പത്തിയോന്‍പതാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ് ജഗതി ശ്രീകുമാറും കുടുംബവും.
കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ വിവാഹ വാര്‍ഷികം. മകള്‍ പാര്‍വതിയാണ് ആഘോഷ വീഡിയോ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. 1979 സെപ്റ്റംബര്‍ 13നായിരുന്നു ജഗതി ശ്രീകുമാറിന്റെ ജീവിതത്തിലേക്ക് ശോഭയെത്തിയത്. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്നതിനോടൊപ്പം ലളിതമായാണ് ആഘോഷിച്ചതെന്നും ആരെയും ക്ഷണിച്ചിട്ടില്ലെന്നും പാര്‍വതി വ്യക്തമാക്കി.
Post Your Comments