
പ്രായമായ താരങ്ങള്‍ അച്ഛന്‍ അമ്മാവന്‍ വേഷങ്ങളില്‍ എത്തുക സ്വാഭാവികം. മോഹന്‍ലാല്‍ ഇന്നസെന്റ് കൂട്ടുകെട്ടില്‍ മികച്ച ചിത്രങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്. മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ അച്ഛനായി അഭിനയിച്ചിട്ടുള്ള ഇന്നസെന്റ് ഇതുവരെയും മോഹൻലാലിന്റെ അച്ഛനായി അഭിനയിച്ചിട്ടില്ല.
ആ ആഗ്രഹം ഒരിക്കൽ ഇന്നസെന്റ് മോഹൻലാലിനോട് പറഞ്ഞു. ശരിയാക്കാം എന്ന് പറഞ്ഞ മോഹൻലാൽ പക്ഷെ അടുത്ത ചിത്രത്തിൽ ഇന്നസെന്റിന് നല്‍കിയത് ഒരു പണിയായിപ്പോയി. ഇന്നസെന്റിനെ അച്ഛനാക്കുന്നതിനു പകരം മകനാക്കി. ഭദ്രൻ സംവിധാനം ചെയ്ത് മോഹൻലാൽ ഇരട്ടവേഷത്തിൽ അഭിനയിച്ച ഉടയോൻ എന്ന ചിത്രത്തിൽ ശൂരനാട് പാപ്പോയി എന്ന അച്ഛന്റെ രാരിച്ചൻ എന്ന മകനായി അഭിനയിച്ചത് ഇന്നസെന്റ് ആയിരുന്നു. അതിൽ ശൂരനാട് കുഞ്ഞ് എന്നൊരു മകൻ കഥാപാത്രവും മോഹൻലാൽ ചെയ്തിരുന്നു.
Post Your Comments