
മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് കുട്ടനാടന്‍ ബ്ലോഗ്. ചിത്രത്തിന്റെ ഷൂട്ടിംഗ് വിശേഷങ്ങള്‍ ഒരു മാധ്യമത്തിനോട് പങ്കുവച്ച സംവിധായകന് സേതു ചിത്രീകരണത്തിനിടയില്‍ ഉണ്ടായ അപകടത്തെക്കുറിച്ചും തുറന്നു പറഞ്ഞു.
മമ്മൂട്ടി ബുള്ളറ്റില്‍ വരുന്ന രംഗം ചിത്രീകരിക്കുകയായിരുന്നു. ഷാഹിൻ സിദ്ദിഖ്, ഗ്രിഗറി എന്നിവർ മമ്മൂക്കക്ക് പിന്നിൽ മറ്റൊരു ബൈക്കിൽ. പെട്ടെന്ന് ഇവരുടെ ബൈക്ക് അപകടത്തില്‍പ്പെട്ടു. ഇരുവരും റോഡില്‍ വീണു. മമ്മൂക്ക ഇറങ്ങിച്ചെന്ന് ഇരുവരെയും പിടിച്ചെഴുന്നേൽപ്പിച്ചു. ആശുപത്രിയിൽ കൊണ്ടുപോകാൻ പറഞ്ഞു. ഷൂട്ടിംഗ് നടക്കില്ലെന്നു ചിന്തിച്ചു ആകെ ടെന്‍ഷന്‍ ആയി നില്ക്കുമ്പോള് നമുക്ക് ബാക്കി തുടരാമെന്ന് മമ്മൂട്ടി പറഞ്ഞു. ആ സമയത്തെ മമ്മൂക്കയുടെ മനസ്സാനിധ്യം അത്ഭുതപ്പെടുത്തിയെന്നു സേതു കൂട്ടിച്ചേര്‍ത്തു. പിന്നീട് ഷാഹിനെയും ഗ്രിഗറിയെയും ഒഴിവാക്കി ആ സീൻ മാറ്റിയെഴുതിയാണ് ചിത്രീകരിച്ചതെന്നും അദ്ദേഹം പറയുന്നു.
Post Your Comments