
മിനിസ്ക്രീന്‍ ആരാധകരുടെ ഇഷ്ടതാരമാണ് ആര്യ. മുകേഷിനും രമേശ് പിഷാരടിയ്ക്കും ഒപ്പം ബഡായി ബംഗ്ലാവ് എന്ന പരിപാടിയില്‍ അവതാരകയായി എത്തിയ ആര്യയുടെ പിറന്നാളിന് കിടിലന്‍ പണി കൊടുത്തിരിക്കുകയാണ് ഉറ്റ സുഹൃത്തുക്കളായ രമേഷ് പിഷാരടിയും ധർമജനും.
പിറന്നാള്‍ ദിവസത്തിലും ആര്യയ്ക്കു പാരയുമായാണ് ഇരുവരും എത്തിയത്. ഹാപ്പിബർത് ഡേ എന്ന ഗാനം ആലപിച്ച് ഇരുവരും ഒരു വിഡിയോ സന്ദേശമാണ് ആര്യയ്ക്ക് അയച്ചത്. ആര്യയ്ക്കു 46 വയസ്സായത് ഞങ്ങളെല്ലാം അറിഞ്ഞെന്നു പറഞ്ഞ് ആദ്യം പണി ആരംഭിച്ചത് ധർമജനാണ്. പിന്നീട് അറുപതാം പിറന്നാളിന്റെ ആശംസ നേർന്ന് പിഷാരടിയും ഒപ്പം ചേർന്നു.
പിറന്നാള്‍ ദിനത്തില്‍ തനിക്ക് ലഭിച്ചിട്ടുള്ള ആശംസകളില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണിതെന്നു തുറന്നു പറഞ്ഞുകൊണ്ട് വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുകയാണ് ആര്യ.
Post Your Comments