
പ്രശസ്ത തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്ത ഒരു കുട്ടനാടന്‍ ബ്ലോഗ് ഇന്ന് പ്രദര്‍ശനത്തിനെത്തി. ഓണ റിലീസായി തീരുമാനിച്ചിരുന്ന ചിത്രം മഴക്കെടുതി മൂലം വൈകി റിലീസ് ചെയ്യുകയായിരുന്നു. മമ്മൂട്ടി നായകനാകുന്ന ചിത്രം കുടുംബ പ്രേക്ഷകരെയാണ് ലക്‌ഷ്യം വയ്ക്കുന്നത്, ഗ്രാമീണ ഭംഗി വിളിച്ചോതുന്ന ചിത്രത്തില്‍ മലയാളത്തിലെ നിരവധി താരങ്ങളും അണിനിരക്കുന്നു.
ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ കുട്ടനാടന്‍ ബ്ലോഗ്’; ഒരു ഭേദപ്പെട്ട വിനോദചിത്രമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. സേതു തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. മുരളി ഫിലിംസിന്റെ ബാനറില്‍ പി.കെ മുരളീധരന്‍, ശാന്ത മുരളി എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്
Post Your Comments