ഇറക്കം കുറഞ്ഞ വസ്ത്രത്തില്‍ എത്തിയ താര പുത്രി വിവാദത്തില്‍. നടിമാരുടെ വസ്ത്രധാരണം പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് കാരണമാകാറുണ്ട്. അത്തരത്തില്‍ വിവാദത്തില്‍ പെട്ടിരിക്കുകയാണ് ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍.
ജിമ്മില്‍ പരിശീലനത്തിന് എത്തിയ ജാന്‍വിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചു ജിമ്മില്‍ നിന്ന് ഇറങ്ങി കാറില്‍ കയറുന്നതായിരുന്നു ചിത്രം. ടീഷര്‍ട്ടിന്റെ ഇറക്കമുള്ള ഷോര്‍ട്സാണ് താരം ധരിച്ചിരുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടിയ്ക്ക് നേരെ വ്യാപകമായ ആക്രമണമാണ് നടക്കുന്നത്.
”അയ്യോ പാവം ജീന്‍സിടാന്‍ മറന്നു പോയി” എന്നാണ് ചിലരുടെ കമന്റ്. ഇത്രയും ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കരുതെന്ന് ഉപദേശിക്കുന്നവരുമുണ്ട്. ഇതിന് മുന്‍പും ഗ്ലാമര്‍ വസ്ത്രങ്ങളുടെ പേരില്‍ താരം ട്രോള്‍ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്.
Post Your Comments