ലോകത്തെ ഞെട്ടിക്കാന്‍ ഒരുങ്ങി ശങ്കര്‍- രജനീകാന്ത് ടീമിന്റെ യന്തിരന് 2.0. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.
ഏറെ സമയമെടുത്ത് ചെയ്ത പുത്തന്‍ സാങ്കേതികവിദ്യയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.
‘ബാഹുബലി’യ്ക്ക് ശേഷം തെന്നിന്ത്യയില്‍ നിന്ന് ആഗോള തലത്തില്‍ അത്ഭുത നേട്ടം കൈവരിക്കാനാണ് ചിത്രത്തിന്റെ ശ്രമം.
രജനീകാന്തിന്റെ സൂപ്പര്‍ ഹീറോ പരിവേഷം ലോകമെമ്പാടുമുള്ള സിനിമ പ്രേമികള്‍ ഏറ്റെടുക്കുമെന്ന് തന്നെ കരുതാം. അക്ഷയ് കുമാര്‍ വില്ലനാകുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അഭിനയിക്കുന്നത്.
മൂവായിരത്തോളം വരുന്ന സാങ്കേതിക വിദഗ്ധര്‍ വര്‍ക്ക് ചെയ്ത ചിതതിന്റെ ചെലവ് 500-ഓളം കോടി രൂപയാണ്.
Post Your Comments