സിനിമാ മാധ്യമങ്ങളിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച സ്ഫടികം 2 എന്ന ചിത്രത്തെക്കുറിച്ചാണ്. ‘യുവേഴ്സ് ലവിങ്ലി’ എന്ന ചിത്രം സംവിധാനം ചെയ്ത ബിജു.ജെ.കട്ടക്കലാണ് സ്ഫടികം 2-വിനെക്കുറിച്ച് പ്രഖ്യാപിച്ചത്. സ്ഫടികം 2 ചെയ്യുന്നുവെന്ന ബിജുവിന്റെ പ്രഖ്യാപനം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വിമര്‍ശനം നേരിടുകയും ചെയ്തിരുന്നു. സ്ഫടികം 2 പൂര്‍ണ്ണമായ സിനിമയാണെന്നും സ്ഫടികത്തില്‍ കൈവെച്ചു കൊണ്ടുള്ള കളിക്ക് മുതിരണ്ടെന്നും ബിജുവിന് സ്ഫടികം ആരാധകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ താന്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കുകയാണ് സംവിധായകനായ ബിജു.ജെ കട്ടക്കല്‍. സിനിമയുടെ രണ്ടാമത്തെ പോസ്റ്റര്‍ ഇറക്കിയാണ് ബിജു തന്റെ നിലപാട് ശക്തിപ്പെടുത്തിയിരിക്കുന്നത്.
പുതിയ പോസ്റ്ററിലെ ഡയലോഗ് ഇങ്ങനെ
“അപ്പൊ കഴിഞ്ഞത് കഴിഞ്ഞു ഇനിയും ഇത് തുടര്‍ന്നാല്‍ പാതിരാത്രി 12 മണിക്ക് വഴിയോരത്തെ തെരുവ് വിളക്കിന്റെ ചുവട്ടിലിരുത്തി നിന്നെക്കൊണ്ടൊക്കെ ഞാന്‍ ഒപ്പീസു പാടിക്കും”.
Post Your Comments