ലാലേട്ടനുമായി ഒരു സിനിമ ചെയ്യുക എന്നത് തന്റെ സ്വപ്നമായിരുന്നുവെന്ന് ഹിറ്റ് മേക്കര്‍ ലാല്‍ ജോസ്.
‘കമല്‍ സാറിന്റെ വിഷ്ണു ലോകം എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് അദ്ദേഹത്തെ ഞാന്‍ ആദ്യമായി പരിചയപ്പെടുന്നത്, എന്നെങ്കിലും സ്വതന്ത്രമായി ഒരു സിനിമ ചെയ്യുമ്പോള്‍ ലാലേട്ടനെ നായകനാക്കി ഒരു സിനിമ ചെയ്യേണമെന്നത് ഒരു സ്വപ്നമായിരുന്നു. 28 വര്‍ഷത്തോളം സിനിമയിലുണ്ടായിരുന്ന എനിക്ക് കഴിഞ്ഞ വര്‍ഷമാണ് അത് സാധിച്ചത്.
ലാലേട്ടനെ വച്ച് ഒരു സിനിമ ചെയ്യാന്‍ പല തവണ ശ്രമിച്ചിരുന്നു. ഒരിക്കല്‍ അദ്ദേഹത്തോട് ഒരു കഥ പറഞ്ഞിരുന്നു, ക്ലൈമാസില്‍ ഉണ്ടായ ചില ആശയകുഴപ്പങ്ങള്‍ കാരണം അത് ഉപേക്ഷിക്കുകയായിരുന്നു.
മോഹന്‍ലാല്‍- പൃഥ്വിരാജ് എന്നിവരെ ഒന്നിപ്പിച്ച് കൊണ്ട് ‘കസിന്‍സ്’ എന്ന പേരില്‍ ഒരു സിനിമയും ആലോചിച്ചിരുന്നു, ഇക്ബാല്‍ കുറ്റിപ്പുറമായിരുന്നു സിനിമയുടെ രചയിതാവ്, എന്നാല്‍ അതിന്റെ വര്‍ക്കും പിന്നീടു തുടരാനായില്ല, ഒരു ടിവി ചാനലിനു നല്കിയ അഭിമുഖത്തില്‍ ലാല്‍ ജോസ് വ്യക്തമാക്കി.
Post Your Comments