തെന്നിന്ത്യന്‍ യുവനടി രശ്മിക മന്ദന കന്നട സംവിധായകനും നടനുമായ രക്ഷിത് ഷെട്ടിയുമായുള്ള വിവാഹത്തില്‍ നിന്നും പിന്മാറിയതാണ് സിനിമാ ലോകത്തെ പുതിയ ചര്‍ച്ച. ഗീതാ ഗോവിന്ദം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരമാണ് രശ്മിക. ഈ ചിത്രത്തിന്റെ വിജയത്തോടെ തെന്നിന്ത്യയില്‍ തിരക്കുള്ള നായികയായി മാറിയ രശ്മികയോട് വിവാഹ ശേഷം അഭിനയിക്കണ്ട എന്ന് പറഞ്ഞതാണ് വിവാഹത്തില്‍ നിന്നും താരം പിന്മാറാന് കാരണമെന്ന് റിപ്പോര്‍ട്ട്. തുടര്‍ന്ന് സത്യവസ്ഥ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുയാണ് രക്ഷിത്.
വിവാഹം മുടങ്ങിയെന്ന വാര്‍ത്തയോട് നിശബ്ദത പുലര്‍ത്തിയ രക്ഷിത് ഈ വിഷയത്തില്‍ തങ്ങളെ അപമാനിക്കുന്ന തരത്തില്‍ ചിലര്‍ നടത്തിയ പ്രചരണങ്ങളെ ശക്തമായി അപലപിച്ചു. ഫെയ്സ്ബുക്കില്‍ പങ്കുവയ്ച്ച ഒരു കുറിപ്പിലാണ് രക്ഷിത് നിലപാട് വ്യക്തമാക്കിയത്.
”രശ്മികയെക്കുറിച്ച് നിങ്ങള്‍ പലതരത്തിലും സംസാരിക്കുന്നുണ്ട്. ആരെയും കുറ്റം പറയാനില്ല. കാരണം എല്ലാവരും അവര്‍ കാണുന്നത് എന്താണോ അത് വിശ്വസിക്കും. മറ്റൊരാളുടെ കാഴ്ചപ്പാടില്‍ നിന്ന് നോക്കി കാണാതെ എല്ലാ കാര്യങ്ങളിലും നാം നിഗമനത്തില്‍ എത്തും. രശ്മികയെ എനിക്ക് രണ്ട് വര്‍ഷമായി അറിയാം. നിങ്ങള്‍ എല്ലാവരേക്കാളും നന്നായി എനിക്ക് അറിയാം. ഇവിടെ ഒരുപാട് വിഷയങ്ങളുണ്ട്. അതുകൊണ്ട് വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അവരെ വിലയിരുത്തരുത്. അവരെ സമാധാനത്തോടെ ജീവിക്കാന്‍ വിടൂ. ഞാനോ രശ്മികയോ ഈ വിഷയത്തെക്കുറിച്ച് മാധ്യമങ്ങളുമായി സംസാരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പലകാര്യങ്ങളും തെറ്റാണ്- രക്ഷിത് പറഞ്ഞു. കുറച്ചു കാലങ്ങളായി സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു ഇദ്ദേഹം.
Post Your Comments