GeneralLatest NewsNEWS

പേളി മാണിയുടെ ചുംബനം ഏറ്റുവാങ്ങി ശ്രീനി; ബിഗ്‌ ബോസ് കാണാതിരിക്കാനാവില്ലെന്ന് കൗമാരഹൃദയങ്ങളും! കാരണം ഇതൊക്കെ

ബിഗ്‌ബോസിലെ പ്രണയ ജോഡികളാണ് ശ്രീനിയും പേർളിയും. ഇവരുടെ പ്രണയ മുഹൂർത്തങ്ങൾ കാണാൻ ബിഗ്‌ബോസ് കാണുന്നവർ ആണ് അധികവും. ഏറ്റവും കൂടുതൽ ആരാധകർ ഉള്ള മത്സരാർത്ഥികൾ ആണ് ഇവർ രണ്ടു പേരും. ഇപ്പോൾ പേർളിയും ശ്രീനിയും തമ്മിലുള്ള ചൂടൻ ലിപ്പ് ലോക്ക് ആണ് പ്രേക്ഷകരുടെ ഇടയിലെ ചർച്ച വിഷയം.

ഇരുവരുടെയും റൊമാന്റിക്ക് സംസാരവും കെട്ടിപിടിത്തവും ഒക്കെ സാധാരണം ആണ്. പക്ഷെ ഇന്നലത്തെ ലിപ് ലോക്കിലുടെ എല്ലാവരും ഞെട്ടിയിരിക്കുകയാണ്. അതിഥി തിരിച്ചെത്തിയപ്പോൾ ഷിയാസിന് ഉമ്മ കൊടുത്തത് വലിയ ചർച്ച വിഷയം ആയിരുന്നു. തിരികെ വന്നതിന്റെ സന്തോഷത്തിന്റെ ഭാഗമായിട്ടാണ് അതിഥി ഷിയാസിന് ഉമ്മ നല്‍കിയത്. ഇതിൽ പേർളിയുടെയും ശ്രീനിയുടെയും പരിഹാസം ഷിയാസ് ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ഒരു കാമുകി ഉണ്ടായിട്ടും തനിക്ക് ഇതുവരെ ഉമ്മ കിട്ടിയിട്ടില്ല എന്ന് മുൻപ് ശ്രീനി പരാതി പറഞ്ഞിരുന്നു.

അതിഥിയെ കണ്ടു പഠിക്കാൻ ശ്രീനി പലപ്പോഴും പേർളിയോട് പറഞ്ഞിരുന്നു. ഇതെല്ലം ചിരിച്ചു കൊണ്ട് തള്ളുകയായിരുന്നു അന്ന് പേർളി. പക്ഷെ ഇന്നലെ രാവിലെ എക്സർസൈസ് ചെയ്യുന്നതിനിടയിൽ ആണ് പേർളി ശ്രീനിയെ ചുംബിച്ചത്. എങ്കിലും ശ്രീനീഷിന്റെ മനസ്സില്‍ ഷിയാസിന് ലഭിച്ച ഉമ്മയെ കുറിച്ചുള്ള ചിന്തകളായിരുന്നു. ഇതിനെ കുറിച്ച്‌ ശ്രീനി പറയുകയും ചെയ്തു. തുടര്‍ന്നാണ് അപ്രതീക്ഷിമായി പേളി ശ്രീനിഷിനെ ചുംബിച്ചത്.

shortlink

Related Articles

Post Your Comments


Back to top button