CinemaGeneralMollywoodNEWSUncategorized

ദിലീപ്-നാദിര്‍ഷയുടെ ചിത്രത്തില്‍ നിന്ന് പിന്മാറിയോ?; യഥാര്‍ത്ഥ കാരണം വിശദീകരിച്ച് നാദിര്‍ഷ

നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന സിനിമയില്‍ നിന്ന് ദിലീപ് പിന്മാറിയെന്നും സിനിമയുടെ ചിത്രീകരണം പാതിവഴിയില്‍ നിന്ന് പോയെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു, അനാവശ്യമായ ഇത്തരം വാര്‍ത്തകള്‍ക്കെതിരെ സംവിധായകന്‍ നാദിര്‍ഷ രംഗത്തെത്തി.

ചിത്രത്തില്‍ നിന്ന് ദിലീപ് പിന്മാറിയതിന്റെ യഥാര്‍ത്ഥ കാരണം വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

തൊണ്ണൂറുകാരന്റെ ജീവിതത്തെ ആസ്പദമാക്കി പറയുന്ന കഥയില്‍ നിന്ന് അദ്ദേഹം പിന്മാറുകയായിരുന്നു, ‘കമ്മാരസംഭവം’ എന്ന ചിത്രത്തില്‍ സമാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചതിനാലാണ് കേശു ഈ വീടിന്റെ നാഥനില്‍ നിന്നും ദിലീപ് പിന്മാറിയത്. ദിലീപ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്, പ്രചരിച്ച മറ്റുവാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്, ഒരു മാധ്യമത്തിനോട് സംസാരിക്കവേ നാദിര്‍ഷ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button