
ജനപ്രിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ സംവിധായകനാണ് ലാല്‍ജോസ്. ‘ഒരു മറവത്തൂര്‍ കനവ്’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധാന രംഗത്ത് നിലയുറപ്പിച്ച ലാല്‍ജോസ് ചുരുക്കം ചില ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. തന്റെ ഉള്ളിലെ കഥാകാരനെ വളര്‍ത്തിയതില്‍ ആര്‍എസ്എസിനും പങ്കുണ്ടെന്ന് പറയുകയാണ് ലാല്‍ജോസ്. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ലാല്‍ജോസ് തന്റെ ആര്‍എസ്എസുമായുള്ള ബന്ധം വെളിപ്പെടുത്തിയത്.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ … ‘എന്‍എസ്എസ് ഹൈസ്കൂളിലെ പഠനകാലത്ത് വെള്ളിയാഴ്ച്ചകളില്‍ സഹപാഠികള്‍ ശാഖയിലേക്ക് പോകുന്ന പതിവുണ്ടായിരുന്നു. രാമായണത്തിലെയും മഹാഭാരത്തിലെയുമൊക്കെ നല്ല കഥകള്‍ അവിടെ കേള്‍ക്കാറുണ്ടെന്ന് കൂട്ടുകാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ഞാനും ശാഖയിലേക്ക് പോകാന്‍ തീരുമാനിച്ചത്. കഥകള്‍ കേള്‍ക്കാന്‍ അന്നേ ഇഷ്ടമായിരുന്നതിനാല്‍ ഒന്ന് രണ്ട് വര്‍ഷം ശാഖയില്‍ പോയിട്ടുണ്ട്’
Post Your Comments