നടിമാരുടെ വിവാഹക്കാര്യം അറിയാന്‍ പ്രേക്ഷകര്‍ക്ക് ആഗ്രഹമുണ്ടാകും, സെലിബ്രിറ്റികളുടെ പ്രണയവും, വിവാഹവുമൊക്കെ സോഷ്യല്‍ മീഡിയ ആധികാരികമായി തന്നെ ചര്‍ച്ച ചെയ്യാറുണ്ട്, നടി ഹണീ റോസിന്റെ മനസിലുള്ള വീരപുരുഷന് ആരായിരിക്കും എന്ന് അറിയാനുള്ള ആകാംഷയും സിനിമാ സ്നേഹികള്‍ക്കുണ്ട്.
മോഡേണ്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണെങ്കിലും തനിനാട്ടിന്പുറത്ത്കാരിയുടെ മനസ്സാണ് തനിക്ക് ഉള്ളതെന്ന് ഹണീ റോസ് പറയുന്നു. അതിനെ മുന്‍നിര്‍ത്തിയായിരുന്നു നടന് ഗണപതി ഹണീ റോസിനെ കണ്‍ഫ്യൂഷനാക്കുന്ന ഒരു ചോദ്യം ഉന്നയിച്ചത്.
‘നാട്ടിന്‍പുറത്തെ പാവം ചെക്കന്മാരായ തന്നെ പോലെ നിഷ്കളങ്ക സ്വാഭവമുള്ള ചുള്ളന്മാരെ കെട്ടാന്‍ ആണോ ഹണീക്ക് ഇഷ്ടം അതോ മോഡണ് രീതിയുള്ള ആള്‍ക്കാരെ വിവാഹം ചെയ്യാനാണോ’?ഗണപതിയുടെ ചോദ്യത്തിന് സത്യസന്ധമായാണ് ഹണീ മറുപടി നല്‍കിയത്,
ആരായിരുന്നാലും ആള് ജനുവിനായിരിക്കണം,, സ്വഭാവം ഇഷ്ടപ്പെടുക എന്നതാണ് പ്രധാനമെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ഹണീ റോസ് വ്യക്തമാക്കി.
Post Your Comments