ലാല്‍ ജോസിനും ജനപ്രിയ താരം ദിലീപിനും വലിയ ഇമേജ് നല്കിയ ചിത്രമായിരുന്നു 2002-ല്‍ പുറത്തിറങ്ങിയ ‘മീശമാധവന്’, സിനിമയുടെ ആദ്യ ഷോ കഴിഞ്ഞു ചിത്രവുമായി ബന്ധപ്പെട്ടു ചില കുപ്രചരണങ്ങള്‍ ഉണ്ടായിരുന്നതായി ലാല്‍ ജോസ് പറയുന്നു.
സിനിമയുടെ ചില ഭാഗങ്ങളില്‍ കൂവലുണ്ടെന്നായിരുന്നു പൊതുവേ ഉയര്‍ന്ന വിമര്‍ശനം, സിനിമ കണ്ടു ദിലീപുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ അവനും ഇക്കാര്യം സൂചിപ്പിച്ചിരുന്നു, സിനിമയ്ക്ക് ലാഗ് ഫീല്‍ ചെയ്യുന്നുണ്ടെന്നും ചില ഭാഗങ്ങളില്‍ നല്ല കൂവലുണ്ടെന്നു തനിക്ക് റിപ്പോര്‍ട്ട് കിട്ടിയെന്നും ദിലീപ് എന്നോട് പറഞ്ഞു, ഇത് സിനിമയ്ക്ക് ദോഷകരമാകുന്നത് കൊണ്ട് അത്തരം സീനുകള്‍ കട്ട് ചെയ്യണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം, എന്നാല്‍ സിനിമ കണ്ടശേഷം മറുപടി നല്‍കാമെന്നു ഞാന്‍ ദിലീപിനോട് പറയുകയായിരുന്നു.
നൂണ് ഷോ കണ്ടറിങ്ങിയ എനിക്ക് അങ്ങനെയൊരു ഫീല്‍ ഉണ്ടായതേയില്ല, സിനിമയുടെ എല്ലാ ഭാഗങ്ങളും ആളുകള്‍ തികഞ്ഞ സംതൃപ്തിയുടെയാണ് വീക്ഷിച്ചത്, എന്നാല്‍ ദിലീപിനെ വീണ്ടും ഫോണ്‍ ചെയ്തപ്പോള്‍ നേരെത്തെയുള്ള അതെ നിലപാടില്‍ തന്നെയായിരുന്നു അവന്, ഒരു ഭാഗത്തും ആളുകള്‍ കൂവുന്നില്ല കട്ട് ചെയ്യേണ്ട ആവശ്യമില്ലെന്നു ഞാന്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ തമ്മില്‍ പരസ്പരം വാക്ക് തര്‍ക്കമായി. ഒടുവില്‍ സിനിമയുടെ നീളം കുറയ്ക്കാമെന്ന തീരുമാനത്തിലെത്തി, അങ്ങനെ തിയേറ്ററിലേക്ക് വീണ്ടും പോയപ്പോള്‍ അവിടുത്തെ ഫിലിം ഒപ്പറേറ്റര്‍ ‘ഇത് കട്ട് ചെയ്തു നശിപ്പിക്കരുത് സാറേ’, എന്നാണ് പറഞ്ഞത്, ആളുകള്‍ സിനിമ എന്ജോയ് ചെയ്താണ് തിരിച്ചു പോകുന്നതെന്നും, സിനിമയുടെ നീളം കുറച്ച് അതിന്റെ ഐശ്വര്യം നശിപ്പിക്കരുതെന്നായിരുന്നു അദ്ദേഹം എന്നോട് പറഞ്ഞത്, അതോടെ ഇനി എന്തായാലും കട്ട് ചെയ്യില്ലെന്ന തീരുമാനമെടുക്കുകയായിരുന്നു ഞാന്‍.
കേരളത്തില്‍ 250-ദിവസങ്ങള്‍ മീശമാധവന് നിറഞ്ഞസദസ്സില്‍ പ്രദര്‍ശിപ്പിച്ചു, എന്റെ സിനിമാ കരിയറിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ചിത്രം കൂടിയാണ് ‘മീശ മാധവന്’.
(സഫാരി ടിവിയിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പ്രോഗ്രാമില്‍ പങ്കുവെച്ചത്)
Post Your Comments