ലോകമൊട്ടാകെ നിരവധി മരണങ്ങള്‍ക്ക് കാരണമായ ‘ബ്ലൂ വെയില്’ എന്ന ഗെയിമിനെക്കുറിച്ച് ആദ്യമായി ഒരു മലയാള സിനിമയില്‍ പരാമര്‍ശിച്ചിരിക്കുകയാണ്.
ഫെലിനി സംവിധാനം ചെയ്ത ‘തീവണ്ടി’ എന്ന ചിത്രത്തിലാണ് ബ്ലൂവെയില്‍ ഗെയിമിനെ നര്‍മത്തിന്റെ മേമ്പൊടി ചേര്‍ത്തു അവതരിപ്പിച്ചിരിക്കുന്നത്, സിനിമയിലെ ഈ ബ്ലൂവെയില്‍ ഗെയിമിനു ഇരയായതോ നടന് ഷമ്മി തിലകനും, ചിത്രത്തില്‍ എംഎല്‍എ കഥാപാത്രം അവതരിപ്പിക്കുന്ന ഷമ്മി തിലകനെയാണ് അദ്ദേഹത്തിന്റെ ഡ്രൈവര്‍ ബ്ല്യൂ ഗെയിമിന്റെ കെണിയില്‍പ്പെടുത്തുന്നത്, തിയേറ്ററില്‍ പൊട്ടിച്ചിരിയുണ്ടാക്കുന്ന ഈ രംഗം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു, അന്യസംസ്ഥാനത്ത് നിന്നെത്തി മലയാള സിനിമയില്‍ തന്റെതായ സ്ഥാനം നേടിയെടുത്ത നടന് സുമനാണ് ഷമ്മി തിലകന്റെ ഡ്രൈവറുടെ വേഷത്തിലെത്തി ബ്ല്യൂവെയിലിന് ഇരയാകുന്നത്.
Post Your Comments