GeneralNEWS

അമ്മയേയും പെങ്ങളേയും തിരിച്ചറിയാന്‍ കഴിയാത്തയാള്‍; തന്റെ ഉടുപ്പിനകത്ത് കൈയിട്ട് വൃത്തികെട്ട കളിക്കാണ് സാബു ശ്രമിച്ചതെന്നും അതിഥി

ബിഗ് ബോസ് ഹൗസിലെ ചൂടന്‍ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള വാഗ്വാദങ്ങളും, പ്രണയവും, പരിഭവങ്ങളും ഒക്കെ വാര്‍ത്തയാവുകയാണ്. ഇപ്പോഴിതാ അതിഥി സാബു മോനെ കുറ്റപ്പെടുത്തിയ വാര്‍ത്തയാണ് പുറത്ത് വന്നത്. അമ്മയേയും പെങ്ങളേയും തിരിച്ചറിയാന്‍ കഴിയാത്തയാളാണ് സാബുവെന്ന് അതിഥി പറയുന്നു. ഇതിന് പിന്നിലെ യഥാര്‍ത്ഥ സംഭവം ഒരു ഗെയിമാണ്. ബിഗ് ബോസ് യുവരാജാവായി ഷിയാസിനെ തിരഞ്ഞെടുത്തിരുന്നു. രാജാവിന് പ്രജകളെ എന്തും ചെയ്യാമെന്നാണ്. ഷിയാസിന്റെ കഴുത്തില്‍ അണിഞ്ഞിരിക്കുന്ന താക്കോല്‍ അടങ്ങിയ മാലയാണ് അധികാരത്തിന്റെ ചിഹ്നം. ഇത് മറ്റാരെങ്കിലും തട്ടിയെടുത്താല്‍ ഷിയാസിന്റെ അധികാരം നഷ്ടപ്പെടും. ഇതാണ് ഗെയിമിന്റെ നിബന്ധന.

അങ്ങനെ രാജാവായിരുന്ന ഷിയാസ്ആദ്യം ശിക്ഷിക്കാനായി തിരഞ്ഞെടുത്തത് ക്യാപ്റ്റനായ അതിഥിയെ ആയിരുന്നു. അതിഥിയെ തടവിലാക്കുന്നതിനിടയില്‍ ഷിയാസിന്റെ കൈയില്‍ നിന്നും താക്കോല്‍ അതിഥി കൈക്കലാക്കി. ഇതോടെ ഷിയാസിന്റെ അധികാരം നഷ്ടമായി. അതിഥി റാണിയായി മാറി. തുടര്‍ന്ന് അതിഥി ഷിയാസിന് ശിക്ഷ കൊടുത്തു. ഇതിന് പിന്നാലെ ഇന്നത്തെ അധികാരം കാണിക്കാനുളള അതിഥിയുടെ സമയം കഴിഞ്ഞു. ഇനി താക്കോല്‍ അതിഥി സൂക്ഷിക്കണം. ആര്‍ക്ക് വേണമെങ്കിലും താക്കോല്‍ തട്ടിയെടുക്കാം. എന്നാല്‍ അതിഥി ചെയ്തത് താക്കോല്‍ വസ്ത്രത്തിനകത്ത് സൂക്ഷിച്ചു. ഇത് സാബുമോനെ ചൊടിപ്പിച്ചു.

എന്നാല്‍ താന്‍ ഇഷ്ടമുളളിടത്ത് താക്കോല്‍ സൂക്ഷിക്കുമെന്ന് അതിഥി മറുപടി നല്‍കി. സാബു താക്കോല്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ താക്കോല്‍ ഉപേക്ഷിക്കുന്നതായി അതിഥി അറിയിച്ചു. തുടര്‍ന്ന് അതിഥി താക്കോല്‍ അരിസ്‌റ്റോ സുരേഷിന് കൈമാറി. എന്നാല്‍ സാബു വൃത്തികെട്ട കളിയാണ് കളിക്കുന്നതെന്ന് അതിഥി കുറ്റപ്പെടുത്തി. തന്റെ ഉടുപ്പിനകത്ത് കൈയിട്ട് വൃത്തികെട്ട കളിക്കാണ് സാബു ശ്രമിച്ചതെന്നും അതിഥി ആരോപിച്ചു. അമ്മയേയും പെങ്ങളേയും തിരിച്ചറിയാന്‍ കഴിയാത്തയാളാണ് സാബുവെന്നും അതിഥി കുറ്റപ്പെടുത്തി. എന്നാല്‍ താന്‍ വൃത്തികേട് കളിച്ചിട്ടില്ലെന്നും തെറ്റായ ആരോപണമാണെന്നും സാബു പ്രതികരിച്ചു. വളരെ മോശമായ രീതിയിലാണ് അതിഥി തന്നെ കണ്ടതെന്നും സാബു ആരോപിച്ചു. താക്കോല്‍ അതിഥിയുടെ ഉടുപ്പിനകത്ത് ഒളിപ്പിച്ചാല്‍ പിന്നെ എന്ത് ചെയ്യണമെന്നും സാബു ചോദിച്ചു. അവസാനം രാത്രിയായതോടെ സാബുവിനോട് അതിഥി മാപ്പ് പറയുകയുണ്ടായി. എന്നാല്‍ ഇതരത്തിലുളള കാര്യങ്ങള്‍ പറയുമ്പോള്‍ ശ്രദ്ധിക്കണമെന്ന് സാബു അതിഥിയോട് നിര്‍ദേശിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button