നടന്‍ കുഞ്ഞുമുഹമ്മദിന്റെ മരണം സിനിമ മേഖലയിലുള്ളവരെ സംബന്ധിച്ച് തീരാവേദനയാണ്, കാരണം കുഞ്ഞുമുഹമ്മദ് എന്ന നടന്‍ ഓരോരുത്തര്‍ക്കും അത്ര പ്രിയപ്പെട്ട വ്യക്തിയായിരുന്നു. സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ സെറ്റില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അനുഗ്രഹീത കലാകാരന്റെ മരണം സംഭവിച്ചത് . ഏതൊരു അഭിനേതാവും കൊതിക്കുന്ന മരണമാണ് കുഞ്ഞുമുഹമ്മദിക്കയുടേതെന്ന് മഞ്ജുവാര്യര്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.
മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്
ഏതൊരു അഭിനേതാവും കൊതിക്കുന്ന മരണമാണ് കുഞ്ഞുമുഹമ്മദിക്കയുടേത്. ചായം തേച്ചു നിൽക്കെ യാത്ര പറയുക. ഗുരു ഗോപിനാഥിനും, മടവൂരാശാനും, ആലുംമൂടൻ ചേട്ടനും, ഗീതാനന്ദൻ മാഷിനും ലഭിച്ച ഭാഗ്യം. ‘ഈ പുഴയും കടന്നി’ ന്റെ കാലം തൊട്ടേ ഇക്കയെ പരിചയം ഉണ്ട്. ഏറ്റവും ഒടുവിൽ ‘ആമി’ യിലും ഒപ്പമുണ്ടായിരുന്നു. വേഷം ചെറുതാണെങ്കിലും ഷൂട്ടിങ്ങ് തീരുവോളം കുഞ്ഞുമുഹമ്മദിക്ക സെറ്റിൽ തന്നെ കാണും. തമാശകൾ പറഞ്ഞ് എല്ലാവരെയും സന്തോഷിപ്പിക്കും. ചിലപ്പോഴൊക്കെ വീട്ടിൽ നിന്ന് ഭക്ഷണമുണ്ടാക്കിക്കൊണ്ടുവരും. എന്നും സ്നേഹം മാത്രം വിളമ്പിയിരുന്ന ഒരു മനുഷ്യൻ. പ്രിയപ്പെട്ട ഇക്കയ്ക്ക് വിട
Post Your Comments