CinemaGeneralMollywood

ടൊവിനോയില്‍ നിന്നും അകലാന്‍ നടി അനു സിത്താരയ്ക്ക് ഉപദേശം; മാസ് മറുപടിയുമായി താരം

മലയാളത്തിന്റെ യുവ താര നിരയില്‍ ശ്രദ്ധേയരായ രണ്ട് താരങ്ങളാണ് ടോവിനോയും അനു സിത്താരയും. ടോവിനോയുടെ പുതിയ ചിത്രം തീവണ്ടി മികച്ച പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്. ചിത്രത്തിലെ എരിയുന്ന സിഗരറ്റിനേക്കാള്‍ ചര്‍ച്ചയായത് താരത്തിന്റെ ചുംബന സീനുകളാണ്. ഈ അവസരത്തില്‍ നടി അനു സിത്താരയോടു ടൊവിനോയുമായി ഗ്യാപ് ഇടാൻ ഉപദേശിച്ചിരിക്കുകയാണ് ആരാധകന്‍.

കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിലാണ് അനുവും ടോവിനോയും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവന്നിരുന്നു. ഇതോടെ ട്രോളന്മാർ അനുവിന് നേരെയായി. അനു സൂക്ഷിക്കണമെന്നും പേടിക്കണമെന്നുമൊക്കെയായി ട്രോളുകളും വന്നു. അനു സിത്താരക്ക് ഉപദേശം നൽകുന്ന ആരാധകന്റെ കമന്റും അതിന് നടി നൽകിയ മാസ് മറുപടിയും സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

കഴിഞ്ഞ ദിവസം അനു തന്റെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ആ ചിത്രത്തിന് താഴെ വന്ന കമന്റ് ഇങ്ങനെ; ”ചേച്ചി ടൊവിനോ മച്ചാനുമായി കുറച്ചു ഗ്യാപ്പിട്ട് നിന്നാൽ മതി”.

ഇത്രേം ഗ്യാപ് മതിയോ എന്നുചോദിച്ച് അനു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിന്റെ പോസ്റ്ററും പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button