മീശമാധവന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നിരവധി പ്രശ്നങ്ങള്‍ നേരിട്ടിരുന്നുവെന്നു സംവിധായകന്‍ ലാല്‍ ജോസ്, അതിലൊന്നായിരുന്നു ചിത്രത്തിലെ നായികയായ കാവ്യ മാധവന്റെ ഷെഡ്യൂള്‍ പ്രോബ്ലം. ഊമ പെണ്ണിന് ഉരിയാടപയ്യന്‍ എന്ന ചിത്രത്തിന്റെ ഡബ്ബിംഗിന് കാവ്യ മാധവന് പോകേണ്ടി വന്നത് മൂലം സിനിമയുടെ ചിത്രീകരണത്തില്‍ തടസ്സം നേരിട്ടെന്നും ലാല്‍ ജോസ് പറയുന്നു, ഊമ കഥാപാത്രത്തിന് ഡബ്ബ് ചെയ്യാന്‍ വേണ്ടിയാണ് കാവ്യ മാധവനെ വിളിച്ചു കൊണ്ട് പോയതെന്നായിരുന്നു വിനയനെക്കുറിച്ച് ലാല്‍ ജോസിന്റെ പരോക്ഷമായ പരാമര്‍ശം. നിര്‍മ്മാതാക്കള്‍ക്ക് നിരവധി സാമ്പത്തിക പ്രതിസന്ധികള്‍ നേരിട്ട ചിത്രമായിരുന്നു അതെന്നും ലാല്‍ ജോസ് വ്യക്തമാക്കുന്നു. ഒടുവില്‍ ചിത്രത്തിന്റെ വിജയം എല്ലാ സൗഭാഗ്യങ്ങളും തങ്ങള്‍ക്ക് നല്‍കിയെന്നും ലാല്‍ ജോസ് പങ്കുവെയ്ക്കുന്നു.
സ്വര്‍ഗ്ഗ ചിത്ര അപ്പച്ചന്‍ സിനിമയുടെ വിതരണം ഏറ്റെടുക്കാമെന്ന് പറഞ്ഞെങ്കിലും പിന്നീട് പിന്മാറുകയാണുണ്ടായതെന്നും ലാല്‍ ജോസ് പറയുന്നു, ഒടുവില്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ തന്നെ സിനിമയുടെ വിതരണം ഏറ്റെടുത്തുവെന്നും ലാല്‍ ജോസ് വിശദീകരിക്കുന്നു.
2002 ജൂലൈ നാലിനാണ് ‘മീശമാധവന്‍’ റിലീസ് ചെയ്യുന്നത്. ദിലീപ് മാധവന്‍ എന്ന ടൈറ്റില്‍ റോളിലെത്തിയ ചിത്രത്തില്‍ ജ്യോതിര്‍മയി, കാവ്യ മാധവന്‍ എന്നിവരാണ് നായികമാരായി അഭിനയിച്ചത്, ജഗതി ശ്രീകുമാര്‍ ആണ് ചിത്രത്തിലെ മറ്റൊരു ശ്രദ്ധേയ വേഷം അവതരിപ്പിച്ചത്, കേരളത്തില്‍ 250-ഓളം ദിവസങ്ങള്‍ പിന്നിട്ട ചിത്രമായിരുന്നു മീശമാധവന്‍.
Post Your Comments