BollywoodGeneralLatest News

 പരസ്പരം കൊല്ലാനുള്ള ശ്രമവുമായി താരങ്ങള്‍ ; അണിയറ പ്രവര്‍ത്തകര്‍ വരെ ഞെട്ടി!!

സിനിമയില്‍ സൗഹൃദവും പ്രണയവും വഴക്കുമെല്ലാം മനോഹരമായി ആവിഷ്കരിക്കുന്ന നായികാ നായകന്മാര്‍ വെള്ളിത്തിരയ്ക്ക് പിന്നില്‍ മികച്ച സൗഹൃദം കാത്തു സൂക്ഷിക്കുന്നവര്‍ ആണ്. അത്തരം സൗഹൃദത്തെക്കുറിച്ച് തുറന്നു പറയുകയാണ്‌ നടി പ്രീതി സിന്റ.

സെയ്‍ഫ് അലിഖാനൊപ്പം പ്രീതി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് സലാം നമസ്‍തേ. ഈ ചിത്രം റിലീസ് ചെയ്‍തിട്ട് പതിമൂന്ന് വര്‍ഷം കഴിഞ്ഞു. ചിത്രത്തിന്റെ ലൊക്കേഷനിലെ രസകരമായ അനുഭവം പങ്കുവയ്‍ക്കുകയാണ് ഇപ്പോള്‍ പ്രീതി സിന്റ്. സെറ്റില്‍ മുഴുവൻ തമാശയായിരുന്നു. സെയ്‍ഫും ഞാനും തമ്മില്‍ എന്നും തല്ലായിരുന്നു. ക്യാമറയ്‍ക്കു മുന്നിലും പിന്നിലും. ഞങ്ങള്‍ റിഹേഴ്‍സല്‍ ചെയ്യുക ആയിരുന്നോ ശരിക്കും ആണെന്നോ എന്ന കാര്യത്തില്‍ ക്രൂവിന് വരെ സംശയമായിരുന്നു. പരസ്‍പരം കൊല്ലാനുള്ള ശ്രമത്തിലാണോ ഞങ്ങള്‍ എന്നുവരെ അവര്‍ സംശയിച്ചു. സെയ്‍ഫിനെ മിസ് ചെയ്യുന്നു- പ്രീതി സിന്റ പറയുന്നു.

സിദ്ദാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത സലാം നമസ്‍തേയില്‍ ലിവ് ഇൻ റിലേഷൻ ഷിപ്പില്‍ കഴിയുന്ന ദമ്പതികളായിട്ടായിരുന്നു ഇരുവരും അഭിനയിച്ചത്. പക്ഷെ പ്രീതിയുടെ കഥാപാത്രം ഗര്‍ഭിണിയായപ്പോള്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണോ എന്ന കാര്യത്തില്‍ സംശയിക്കുന്ന കഥാപാത്രമായിരുന്നു സെയ്‍ഫ് അലി ഖാന്റേതാണ്.

shortlink

Related Articles

Post Your Comments


Back to top button